പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് സ്കൂളിൽ വിദ്യാർഥികൾക്കായി പ്രാഥമിക ശുശ്രൂഷ ക്ലാസ്
പൂക്കാട്ടിരി: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസ് ജൂനിയർ റെഡ്ക്രോസും ഹെൽത്ത് ക്ലബും ചേർന്ന് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ട്രോമാ കെയർ വിദ്യാർഥികൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ഇത് അത്യാഹിതങ്ങളിൽ ഓരോരുത്തരും ചെയ്യേണ്ട അത്യന്താപേക്ഷിതമായ കരുതലുകളെ കുറിച്ചും ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചും ഓരോ വ്യക്തികളിലും അവബോധം സൃഷ്ടിക്കാനും സാധ്യമാക്കി തീർത്തതയും ഈ ക്ലാസ് വഴി ഓരോ വിദ്യാർത്ഥികളെയും ബേസിക് ലൈഫ് സപ്പോർട്ടർ ആക്കാൻ കഴിഞ്ഞതായി സംഘാടകർ പറഞ്ഞു.
അത്യാഹിതങ്ങളിൽ ഉപയോഗിക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റുകളും സ്കൂളിനായി സമ്മാനിച്ചു. ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് ശ്രീമോളിൽ നിന്നും സ്കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ബി.എൽ.എസ് പ്രൊവൈഡറും നടക്കാവിൽ ഹോസ്പിറ്റൽ വാർഡ് സെക്രട്ടറി ഇസ്മായിൽ ബേസിക് ലൈഫ് സപ്പോർട്ടും, നഴ്സിങ് സൂപ്രണ്ട് ശ്രീമോൾ പ്രഥമ ശുശ്രൂഷ പരിശീലനവും നൽകി. അൻപതോളം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റർ ഹലീം പ്രോഗ്രാമിന് നേതൃത്വം നൽകി. പി. മനോജ്, പി. അസ്കറലി എന്നിവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here