എല്ലാ വീടും പുസ്തക വീട് എന്ന സന്ദേശമുയർത്തി പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിൽ പുസ്തകോത്സവം
എല്ലാ വീടും പുസ്തക വീട് എന്ന സന്ദേശമുയർത്തി പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിൽ നടന്ന പുസ്തകോത്സവം എൻ.എ മുഹമ്മദ് കുട്ടിയും എൻ.എൻ സുരേന്ദ്രനും ചേർന്ന് ഉദ്ഘാടനം ചെയ്തു. രണ്ടു പേരും 450 വീടുകൾക്കുള്ള ഓരോ പുസ്തകങ്ങൾ വീതം സൗജന്യമായി നൽകിയാണ് ഉദ്ഘാന കർമ്മം നിർവ്വഹിച്ചത്. സ്കൂൾ ലീഡർമാരായ അബ്ദുള്ള ഹാമിദും, അഫ്ര അഷ്റഫും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ പ്രസിഡൻറ്, പി ഹൈദർ അധ്യക്ഷത വഹിച്ചു. ടി.പി അബ്ദുൾ ഗഫുർ , സജി ജേക്കബ്, ടി.പി ഇക്ബാൽ, .എം.ജി.മഞ്ചൂർ, പി.അഷ്റഫ് ,വി.പി മാധവൻ തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം വരെ നടന്ന പുസ്തകോത്സവത്തിൽ നിന്നും രക്ഷിതാക്കളും കുട്ടികളും പുസ്തക വീടൊരുക്കാനാവശ്യമായ പുസ്തകങ്ങൾ വാങ്ങി. ഡി.സി.ബി, പൂർണ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ബോധി, എൻ.ബി.ടി തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ഉണ്ടായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here