18 തികഞ്ഞവർക്കെല്ലാം നാളെ മുതൽ കരുതൽ ഡോസ്
ന്യൂഡൽഹി: പ്രായപൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ പണം നൽകി കോവിഡ് വാക്സിന്റെ കരുതൽഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂർത്തിയായവർക്കാണ് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇതിനു സൗകര്യമുണ്ടാവുക. അറുപതിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, മുൻനിര പ്രവർത്തകർ തുടങ്ങിയവർക്ക് സർക്കാർ കേന്ദ്രങ്ങളിൽനിന്ന് കരുതൽഡോസ് തുടർന്നും സൗജന്യമായി ലഭിക്കും.
രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ആദ്യഡോസ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 12-14 പ്രായക്കാരിൽ 45 ശതമാനംപേർക്കും ആദ്യഡോസ് നൽകിക്കഴിഞ്ഞു. കരുതൽഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ വിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവൻപേർക്കും മൂന്നാംഡോസ് നൽകുന്നത്
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here