HomeNewsGeneralകുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി

കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി

brc-kuttippuram-chair-2023

കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി

സമഗ്ര ശിക്ഷ കേരളം, കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിലെ വിഭിന്ന ശേഷി കുട്ടികൾക്കുള്ള ഉപകരണ വിതരണം നടത്തി. കുറ്റിപ്പുറം ബിആർസി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.സജിത നന്നേങ്ങാടൻ നിർവ്വഹിച്ചു. ജി.എച്ച്.എസ്.എസ് കുറ്റിപ്പുറം എട്ടാംക്ലാസ് വിദ്യാർഥിനിയായ ഫാത്തിമ റിഫിലിക്ക് റിക്ലൈനിങ് വീൽ ചെയർ,ജി.എം.എച്ച്.എസ് കരിപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഫ്ന ഷെബിന് കമ്മോഡ് ചെയർ, വീൽ ചെയർ എന്നിവ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. കാഴ്ച-ചലന പരിമിതിയുള്ള കുട്ടികൾക്കുള്ള റീക്ലൈനിങ് വീൽചെയർ, കമ്മോഡ് വീൽ ചെയർ വിത്ത് വീൽ,വെയിറ്റ് കഫ്, റിസ്റ്റ് ഡ്രോപ്പ് സ്പ്ലിൻഡ്,ഫിംഗർ എക്സസൈസ് ബോൾ,പീഡിയാട്രിക് റൊളേറ്റർ, സുപിനേഷൻ പ്രൊനേഷൻ,ട്രൈപോഡ് കെയിൻ തുടങ്ങിയ ഉപകരണങ്ങൾ ആണ് വിതരണം ചെയ്തത്.വിഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് എല്ലാവിധ പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും,ആ കുട്ടികൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്താൻ വേണ്ട പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഉദ്ഘാടക പ്രസംഗത്തിൽ അറിയിച്ചു.വിഭിന്ന ശേഷി സൗഹൃദ കണ്ടുപിടിത്തങ്ങൾക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നും ഉണ്ടാവട്ടെ എന്നും ഉദ്ഘാടക കൂട്ടിച്ചേർത്തു.
brc-kuttippuram-chair-2023
ജില്ല പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി പരിപാടിയിൽ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ടി. അബ്ദു സലീം,ട്രെയിനർ എസ്.അച്യുതൻ,ജി.വി.എച്ച്.എസ് കൽപകഞ്ചേരി പ്രിൻസിപ്പാൾ കെ.ഷാജി, Innovet സബ്ജില്ലാ കോർഡിനേറ്റർ രാജി എന്നിവർ സംസാരിച്ചു. ക്ലസ്റ്റർ കോർഡിനേറ്റർ വി.എസ് ഉഷാറാണി പരിപാടിക്ക് ഔപചാരികമായി നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!