ഹോപ്പ് 2020: എൻ.എ. എം.കെ. ഫൗണ്ടേഷന്റെ സ്തനാർബുദ പരിശോധനാ ക്യാംപിന് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം: സ്തനാർബുദബാധിതരില്ലാത്ത ജില്ലയായി മലപ്പുറത്തെ മാറ്റാൻ കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ എ എം കെ ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടു സംഘടിപ്പിക്കുന്ന സ്തനാർബുദ പരിശോധനാക്യാമ്പായ ഹോപ്പ് 2020 വെണ്ടല്ലൂർ ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഫ്രണ്ട്സ് നഗറിൽ സംഘടിപ്പിച്ചു. എൻ.എ.എം.കെ കോർഡിനേറ്റർ അനിൽ, ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ ക്യാംപിന് നേതൃത്വം നൽകി. പഞ്ചായത്ത് മെംമ്പർ അബ്ദു കുളമ്പിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതം മുഹ്സിനും അധ്യക്ഷ സ്ഥാനം നൗഷാദ് പി.വിയും അലങ്കരിച്ചു.
കാൻസറിനെ അതിജീവിച്ച ബാലകൃഷ്ണൻ വലിയാട്ട് തന്റെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചു. ചീഫ് കോർഡിനേറ്റർ കിഷോർ സുദർശൻ ബ്രസ്റ്റ് കാൻസർ ക്യാംപിന്റെ വിശദാംശങ്ങൾ വിവരിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് കോർഡിനേറ്റർ അനിൽ, പഞ്ചായത്ത് മെംമ്പർ ഇബ്രാഹിം, സൈതലവി, സുനിത, ഗഫൂർ, അലിമോൻ, നൗഫൽ, മുഹമ്മദ് കുളമ്പിൽ, മുനവർ, അഷറഫ് കുളമ്പിൽ ആശംസകൾ നേർന്നു. വി.പി.വീരാൻ കുട്ടി നന്ദി പ്രകാശിപ്പിച്ചു. പരിശോധനാരംഗത്തെ ഏറ്റവും ലളിതവും കൃത്യതയുമുള്ള മാമ്മോഗ്രാം പരിശോധനയാണ് സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് സ്ത്രീ പങ്കാളിത്വം കൊണ്ട് ഏറെശ്രദ്ധേയമായി. ക്യാംപിൽ വെച്ച് Dr. വൃന്ദയെ (ക്യാംപ് ഡോക്ടർ) FASC ആദരിച്ചു. 200 ൽ കൂടുതൽ വനിതകൾ ക്യാംപ് പ്രയോജനപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here