സാമൂഹികവും രാഷ്ട്രീയവുമായ സേവനങ്ങളിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിക്കുക – ഇ.ടി മുഹമ്മദ് ബഷീർ
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ വെളിച്ചം തേടി ഗുരുസന്നിധിയിൽ റമളാൻ ക്യാമ്പയിൻ ഉത്ഘാടനം നിയുക്ത എം.പി ഇ.ടി മുഹമ്മദ് ബഷീർ ഉത്ഘാടനം ചെയ്യുന്നു. റമളാൻ മാസത്തിൽ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിൽ നിലനിർത്താനും സാമൂഹികവും രാഷ്ട്രീയവുമായ സേവനങ്ങളിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപിടിച്ചു മുന്നേറാനും യുവാക്കൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കുള്ള സ്വീകരണ യോഗ ഉത്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും, പ്രവർത്തക സമിതി യോഗ ഉത്ഘാടനം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച് അബൂയൂസഫ് ഗുരുക്കളും നിർവഹിച്ചു. കെ.ടി അഷ്‌റഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, പരീത് കരേക്കാട്, കെ.എം അബ്ദുൽ ഗഫൂർ, എൻ.കെ അഫ്സൽ റഹിമാൻ, അഷ്‌റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, സി ശംസുദ്ധീൻ, കെ മുജീബ്റഹ്മാൻ എന്നിവർ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ: പി.പി അബ്ദുൽ ഹമീദ് സ്വാഗതവും കെ.ടി അക്‌ബർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിനു സി.പി നിസാർ, പി ഷമീം മാസ്റ്റർ, ഹുസൈൻ കൊട്ടിലിങ്ങൽ, സലിം മണ്ടായപുറം, ടി ഷാജഹാൻ, സി.എം റിയാസ്, കെ.ടി നിസാർ ബാബു, ഈസ നമ്പറത്ത്, അംജദ്, ജുനൈദ് പി തുടങ്ങിയവർ നേതൃത്വം നൽകി.
Summary: Bring humanitarian principles upfront in social and political services says ET Mohammed Basheer MP.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here