HomeNewsFestivalsഅങ്ങാടിപ്പുറം പൂരത്തിന് ഏപ്രിൽ 11ന് തുടക്കമാകും; ബ്രോഷർ പുറത്തിറങ്ങി

അങ്ങാടിപ്പുറം പൂരത്തിന് ഏപ്രിൽ 11ന് തുടക്കമാകും; ബ്രോഷർ പുറത്തിറങ്ങി

angadippuram-pooram-2019

അങ്ങാടിപ്പുറം പൂരത്തിന് ഏപ്രിൽ 11ന് തുടക്കമാകും; ബ്രോഷർ പുറത്തിറങ്ങി

വള്ളുവനാടിന്റെ ദേശിയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര പൂരത്തിന്റെ ബ്രോഷർ പുറത്തിറങ്ങി. ഏപ്രിൽ 11, 2019 മുതൽ ഏപ്രിൽ 24 കൂടി പതിനൊന്ന് ദിവസമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷം. പൂരത്തിന് മുന്നോടിയായി രണ്ട് മുതൽ ഒമ്പതാം തിയ്യതി വരെ ദ്രവ്യകലശം നടക്കും.
angadippuram-pooram-2019
ഒന്നാം പൂരദിവസമായ 11ന് രാവിലെ 8ന് സരോജിനി നങ്ങ്യാരമ്മ അവതരിപ്പിക്കുന്ന നങ്ങ്യാർക്കൂത്ത്, വൈകീട്ട് 7ന് പയ്യാവൂർ നാരായണ മാരാരും നീലേശ്വരം സതീഷ് മാരാരും ചേർന്ന് ഡബിൾ തായമ്പക ഉണ്ടാകും.
angadippuram-pooram-2019-1
രണ്ടാം ദിനം നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, പ്രശസ്ത പിന്നണി ഗായിക ഡോ. ബി അരുന്ധതി നയിക്കുന്ന സംഗീത കച്ചേരിയും ഉണ്ടായിരിക്കും. രാത്രി 10ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കണ്ണൂർ താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാട്ടറിവ്പാട്ടുകൾ ഉണ്ടായിരിക്കും.
angadippuram-pooram-2019-2
മൂന്നാം ദിനം നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ എന്നിവയോടൊപ്പം അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന അഷ്ടപദി ഉണ്ടായിരിക്കും. മൂന്നാം ദിനം വൈകീട്ട് ഉത്സവം കൊടിയേറും. രാത്രി 10ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവം ഉണ്ടായിരിക്കും.
angadippuram-pooram-2019-3
നാലാം ദിനം രാവിലെ 7:30ന് തട്ടകം തിരുവാതിരക്കളി സംഘം അവതരിപ്പിക്കുന്ന പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വളാഞ്ചേരി സ്വദേശി രമിത ശ്രീകുമാർ അവതരിപ്പിക്കുന്ന ഡാൻസും അരങ്ങേറും. രാത്രി 10ന് പൂരപ്പസ്വ്റമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഗിന്നസ് ബുക്കിലിടം നേടിയ കലാകരൻ ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ നയിക്കുന്ന മ്യുസിക്കൽ ഫ്യൂ‌ഷൻ ഉണ്ടായിരിക്കും.
angadippuram-pooram-2019-4
പൂരാഘോഷത്തിന്റെ അഞ്ചാം ദിനം ഏറാന്തോട് അമ്പാടി റസിഡന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ശൈലേശ്വരി സംഗീത സഭയുടെ സങ്കീർത്തന സുധ എന്നിവ അരങ്ങേറും. രാത്രി 10ന് കഥകളി ഉണ്ടായിരിക്കും.
angadippuram-pooram-2019-5
ആറാം പൂരദിവസം അങ്ങാടിപ്പുറം ബ്രാഹ്മണസമൂഹം വനിതാ വിഭാഗം അവതരിപ്പിക്കുന്ന കോലാട്ടം, നൂപുര നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തം എന്നിവ ക്ഷേത്രാങ്കണത്തിൽ നടക്കും. വൈകീട്ട് പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഭക്തിഗാനമേള വൈകീട്ട് നടക്കും. രാത്രി 10ന് നാടകം.
angadippuram-pooram-2019-6
ഏഴാം പൂര ദിവസം കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഡബിൾ തായമ്പക, ഡബിൾ കേളി എന്നിവ നടക്കും.
angadippuram-pooram-2019-7
എട്ടാം പൂര ദിവസം കയർ കോലാട്ടം, ഡാൻസ്, കുടമാളൂർ ജനാർദ്ദനൻ നയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, അങ്ങാടിപ്പുറം കലാക്ഷേത്ര അവതരിപ്പിക്കുന്ന ഉത്സവം നൃത്തോത്സവം നടക്കും.
angadippuram-pooram-2019-8
ഒമ്പതാം പൂരദിവസം പതിവ് ചടങ്ങുകളോടൊപ്പം തിരുവാതിരക്കളി, ഡാൻസ്, കെ.എസ് ഹരിശങ്കറിന്റെ സംഗീത സന്ധ്യ, എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.
angadippuram-pooram-2019-9
പത്താം പൂരത്തിന് ക്ഷേത്രമുറ്റത്ത് പഞ്ചാരി മേളവും, പള്ളിവേട്ട കഴിഞ്ഞ് പഞ്ചവാദ്യവും ഉണ്ടാകും.
angadippuram-pooram-2019-10
പൂരത്തിന്റെ അവസാന ദിവസമായ 21ന് ഡബിൾ തായമ്പക, പഞ്ചമദ്ദള കേളി, തായമ്പക, പിറ്റേന്ന് പുലർച്ചെ ആചാരപരമായ തെക്കോട്ടിറക്കം, തുടർന്ന് കമ്പം കൊളുത്തൽ തുടങ്ങിയവ ഉണ്ടാകും. ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് പൂരദിവസങ്ങളിൽ വെടിക്കെട്ട് ഉണ്ടാകും.
angadippuram-pooram-2019-11
പൂരാഘോഷത്തിന്റെ ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ.. Click here


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!