HomeNewsPublic Issueനടപ്പാതയിൽ നിറയെ വാരിക്കുഴിയുമായി വളാഞ്ചേരി നഗരം

നടപ്പാതയിൽ നിറയെ വാരിക്കുഴിയുമായി വളാഞ്ചേരി നഗരം

നടപ്പാതയിൽ നിറയെ വാരിക്കുഴിയുമായി വളാഞ്ചേരി നഗരം

വളാഞ്ചേരി: കാൽ‌നടയാത്രക്കാർക്ക് ഭീഷണിയായി വാരിക്കുഴികൾ നിറഞ്ഞ് വളാഞ്ചേരി പട്ടണം. അഴുക്കുചാലുകൾക്ക് മീതെയുള്ള സ്ലാബുകൾ പൊട്ടി തകർന്ന നിലയിലാണ് മിക്ക ഇടങ്ങളിലും. നഗരത്തിൽ ജനബാഹുല്യം കൂടുതലുള്ള സ്ഥലങ്ങളിൽ ഇത് വളരെയധികം ബുദ്ധിമുട്ടാണ് കാൽ‌നടയാത്രക്കാർക്ക് സൃഷ്ടിച്ചിരിക്കുന്നത്. നടക്കാനുള്ള ബുദ്ധിമുട്ടിനു പുറമെ ദുർഗന്ധം നിറഞ്ഞ ഒരു അവസ്ഥയിലൂടെയാണ് ഇതു വഴി ആളുകൾ കടന്നുപോകുന്നത്.

മുമ്പ് പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനോ തുറന്ന് കിടക്കുന്ന ഭാഗങ്ങൾ അടക്കാനോ ഉള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം പുതിയതായി തകർന്ന സ്ലാബ്, ദേശീയപാതയോരത്തെ അമ്പിക ഹോട്ടലിന് സമീപത്തായാണ് സ്ലാബ് തകർന്ന് കിടക്കുന്നത്. തൊട്ടടുത്തുള്ള സ്ഥാപനമുടമ റിബൺ വലിച്ച് കെട്ടി അപായസൂചന വച്ചിട്ടുണ്ടെങ്കിലും രാത്രിയിൽ ഇത് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. എത്രയും പെട്ടെന്ന് പൊട്ടിയ സ്ലാബ് മാറ്റി സ്ഥാപിക്കുകയും സ്ലാബില്ലാത്ത സ്ഥലങ്ങളിൽ പുതിയ സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് സ്ഥാപനമുടമകളുടെയും യാത്രക്കാരുടെയും ആവശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!