പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം
തിരുനാവായ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ നടപ്പു വർഷം പരിസ്ഥിതി സംരക്ഷണ വാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വൃക്ഷ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നടീലും വൃക്ഷ സംരക്ഷണവും നടത്തി ജില്ലയിൽ മാതൃകയായ വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം. ബ്രദേഴ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ‘ഇന്ത്യ@75 : സ്വാതന്ത്ര്യം നമ്മുടെ അന്തസ്സ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്റ്റാറ്റസ് വീഡിയോ നിർമ്മാണ മത്സരത്തിലും ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘പൊലിക 2021’ ജില്ലാതല മത്സരങ്ങളിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനവും സമ്മാനവിതരണവും അബ്ദുൽ മജീദ് അമരിയിൽ നിർവ്വഹിച്ചു. യുവജനക്ഷേമ ബോർഡിൻ്റെ അനുമോദന പത്രിക യൂത്ത് കോർഡിനേറ്റർ നാസർ കൊട്ടാരത്തിൽ നിന്ന് ബ്രദേഴ്സ് ക്ലബ്ബ് വൈരങ്കോട് പ്രവർത്തകർ ഏറ്റുവാങ്ങി. ടി.വി. സഹീർ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, കമറുദ്ദീൻ പരപ്പിൽ, വി.കെ സാബിർ, എം .പി. പ്രദീപ്, ടി. സൈഫുദ്ദീൻ, നൗഷാദ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു. പി. ഷമ്മാസ് മുജീബ് സ്വാഗതവും റഫീഖ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here