HomeTravelപേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ

പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ

perassanur-nepal-flag-off

പേരശ്ശനൂരിൽനിന്ന് നേപ്പാളിലേക്ക് സൈക്കിൾ സവാരിയുമായി സഹോദരങ്ങൾ

കുറ്റിപ്പുറം: പേരശ്ശനൂരിലെ സെവൻസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന് തിങ്കളാഴ്‌ച അഭിമാനത്തിന്റെ ദിവസമാണ്. ക്ലബ്ബ് അംഗവും പേരശ്ശനൂരുകാരുമായ ഫൈസൽബാബുവും (36) സഹോദരൻ നജുബുദ്ദീനും (19) നേപ്പാളിലേക്ക് യാത്രപോകുകയാണ്. പേരശ്ശനൂർ വള്ളിക്കൊട്ടപ്പറമ്പിൽ സാലിഹിന്റെ മക്കളാണ് ഇവർ. തങ്ങളുടെ ഇഷ്ടവാഹനമായ സൈക്കിളിലാണ് ഇരുവരും യാത്രതിരിച്ചത്.

രാവിലെ 10-ന് പേരശ്ശനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുനിന്നാണ് യാത്ര പുറപ്പെട്ടത്. ‘മനസ്സ് ശുദ്ധമാക്കുക, മണ്ണ് സുന്ദരമാക്കുക’ എന്ന ആഹ്വാനവുമായാണ് ഇരുവരും സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചത്. ഒന്നരമാസംകൊണ്ട് നേപ്പാളിൽ എത്തിച്ചേരാനുള്ള റൂട്ട്മാപ്പ് തയ്യാറാക്കിയാണ് ഇവർ യാത്ര ആവിഷ്‌കരിച്ചിട്ടുള്ളത്. കാഴ്‌ചകൾ കാണുന്നതിനപ്പുറം വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതം നേരിൽകാണുക എന്നതും യാത്രയുടെ ലക്ഷ്യമാണെന്ന് ഫൈസൽബാബു പറഞ്ഞു. കേരളം, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് വഴി നേപ്പാളിലെത്തുകയാണ് ലക്ഷ്യം.

ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. യാത്രയുടെ ഫ്ലാഗ്‌ഓഫ് നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി സി.പി. നിസാർ, പ്രസിഡന്റ് റിയാസ്, വാർഡ് അംഗം എം.വി. വേലായുധൻ, പി.കെ. കരീം, പ്രീതി വിജയൻ, വി.ടി. റസാഖ് ഷാഫി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!