HomeNewsSportsദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ യാത്ര നടത്തി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ

ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ യാത്ര നടത്തി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ

cycling-vairankode-brothers

ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾ യാത്ര നടത്തി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ

തിരുന്നാവായ: ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് ധ്യാൻചന്ദിൻ്റെ ഓർമകൾ പുതുക്കി വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. മികച്ച വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണം എന്ന സന്ദേശമായാണ് സൈക്ലിങ്ങ് നടത്തിയത്. വൈരങ്കോട് കൊച്ചിക്കോട് നിന്ന് ആരംഭിച്ച യാത്ര പൊന്നാനി അഴിമുഖം ചുറ്റി ചമ്രവട്ടം വഴി വൈരങ്കോട് ക്ഷേത്ര പരിസരത്ത് സമാപിച്ചു. അന്തർദേശീയ സൈക്കിൾ ദിനത്തോടനുബന്ധിച്ചും സൈക്കിൾ ക്ലബിനുകീഴിൽ അംഗങ്ങൾ ദീർഘദൂര യാത്ര നടത്താറുണ്ട്. ടി.വി അമീർ, കെ നൂറുൽ ഹഖ്, വി.കെ സാബിർ, എ സാബിത്ത്, ഷബീർ തൊട്ടി വളപ്പിൽ, എ ഇഖ്ബാൽ, വി.കെ യാസിർ, വി ഷബിൻ, വി.കെ മുക്താർ, സി ഹാരിസ്, വി.കെ മുബഷിർ, സി അസ്ലം എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!