കാലിക്കറ്റ് ബി.എസ്‌സി, ബി.സി.എ ഫലം പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ആറാം സെമസ്റ്റർ ബി.എസ്‌സി./ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം (ഏപ്രിൽ 2020) പ്രസിദ്ധീകരിച്ചു. ബി.എസ്‌സിക്ക് 15,168 പേർ പരീക്ഷ എഴുതിയതിൽ 12,512 (82%) പേരും ബി.സി.എയ്ക്ക് 1,853 പേർ പരീക്ഷ എഴുതിയതിൽ 1,316 (71%) പേരും വിജയിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം. ബി.എ., ബി.കോം. ഫലങ്ങൾ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു.
ഫലം സംബന്ധിച്ച സംശയനിവാരണങ്ങൾക്ക് സർവകലാശാലാ സന്ദർശനം ഒഴിവാക്കി ഇ-ഹെൽപ്പ് പോർട്ടൽ http://support.uoc.ac.in ഉപയോഗപ്പെടുത്തണം. പ്രസിദ്ധീകരിച്ച ഫലങ്ങളിൽ ഗ്രേസ് മാർക്ക് ഉൾപ്പെട്ടിട്ടില്ലെങ്കിൽ വിവരം പോർട്ടലിലൂടെ അറിയിക്കണം. മറുപടി പോർട്ടലിൽ നിന്ന് ലഭിക്കും. ഗ്രേസ് മാർക്കുകൾ കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിൽ ഉൾപ്പെടുത്തും.
ഏതെങ്കിലും സെമസ്റ്ററുകളിൽ അപേക്ഷ നൽകാത്തവർ ഗ്രേസ് മാർക്കിനുള്ള അപേക്ഷ ഉടൻ നൽകണം. പുനർമൂല്യനിർണയത്തിൽ ലഭിച്ച മാർക്കുകൾ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയവർക്ക് ഈ മാർക്കുകൾ പരീക്ഷാഫലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലായെങ്കിൽ ഇ-പോർട്ടൽ വഴി അറിയിക്കണം. ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ (ഏപ്രിൽ 2020) ജയിച്ചവർക്ക് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ് മാറ്റിവാങ്ങുന്നതിന് അപേക്ഷിക്കാം. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ രജിസ്റ്റേർഡ്/വേഗത്തപാൽ വഴി സമർപ്പിക്കണം. വിലാസവും ഫോൺ നമ്പറും ഉൾപ്പെടുത്തണം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here