ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിൽ സംഘടിപ്പിച്ചു
വളാഞ്ചേരി: ബി.എസ്.എൻ.എൽ മലപ്പുറം ജില്ലയിലെ പ്രമുഖ സ്ഥലങ്ങളിൽ അതിനൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എഫ്.ടി.ടി.എച് ഹൈ സ്പീഡ് ഇന്റർനെറ്റ്ഇൻ്റെ പ്രചാരനർത്ഥം നടത്തുന്ന ബി.എസ്.എൻ.എൽ മേള വളാഞ്ചേരിയിലും സംഘടിപ്പിച്ചു. 25.2.25 ന് നടത്തിയ മേളയിൽ ശ്രീമതി സാനിയഅബ്ദുൽ ലത്തീഫ സീനിയർ ജനറൽ മാനേജർ ബി.എസ്.എൻ.എൽ, മലപ്പുറം അധ്യക്ഷായായിരുന്നു. വളാഞ്ചേരി നഗരസഭ കൗൺസിലർ നൗഷാദ് നാലകത്ത് മേള ഉത്ഘാടനം ചെയ്തു. മേളയിലൂടെ എഫ്.ടി.ടി.എച് എന്ന ഫൈബർ അടിസ്ഥാന ഇന്റർനെറ്റ് കണക്ഷൻ നേടുവാനും പഴയ ബി.എസ്.എൻ.എൽ ലാൻഡ് ലൈൻ നമ്പർ പുതിയ ഫൈബർ കണക്ഷൻ ആക്കാനും അവസരമുണ്ടാകുന്നതാണ്. മോഡം, ഇൻസ്റ്റല്ലേഷൻ ചാർജ്ജുകൾ എന്നിവ ഒഴിവാക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബി.എസ്.എൻ.എൽ 4ജി സർവീസ് വളാഞ്ചേരിയിൽ ആരംഭിച്ച കാര്യവും മേളയിലൂടെ ജനങ്ങളെ അറിയിച്ചു. ബി.എസ്.എൻ.എൽ ഓഫീസർമാരായ ഷിനോജ്, മനോജ്, പ്രശാന്ത്, ശാലിനി, റഷീദ്, ശിവദാസ്, ഹരിശങ്കർ, ആശിഷ്, ബി.എസ്.എൻ.എൽ പാർട്ണർമാരായ ഹൈപീഡ് നെറ്റ്, മധുക്കൽ ഏജൻസിസ് എന്നിവരുടെ പ്രതിനിധികളും മേളയിൽ സന്നിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here