BSNL subscribers in Valanchery suffers the worst as the exchange shifting process delays
വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ. ബാങ്കൂകളിലും എടിഎമ്മു കളിലും സ്ഥിതി വ്യത്യസ്തമല്ല. വളാഞ്ചേരി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിനോടനുബന്ധിച്ച് കണക്ഷനുകളും മാറ്റുന്ന ജോലികൾ പുരോഗമക്കുന്നതിനാലാണിതെന്നണ് അധികൃതർ നൽകുന്ന വിശദീകരണം.
എക്സ്ചേഞ്ചിനു കീഴിലുള്ള ഇന്റർനെറ്റ് കഫെകൾ, ട്രാവൽ ഏജൻസികൾ തുടങ്ങി ഇന്റർനെറ്റിനെ ആശ്രയിക്കുന്ന പല സ്ഥാപനങ്ങൾക്കും ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതോടെ നെറ്റ് ഇല്ലാതാവുന്ന സംഭവവും ഇപ്പോഴുണ്ട്. എക്‌സ്‌ചേഞ്ച് മാറ്റി സ്ഥാപിച്ചിടത്ത് ജനറേറ്റര്‍ പ്രവര്‍ത്തന ക്ഷമമാകാത്തതാണ് കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഇപ്പോൾ നിശ്ചലമായ കണക്ഷനുകൾ എന്നു നേരെയാക്കി കിട്ടുമെന്നു പോലും എക്സ്ചേഞ്ചിൽ അന്വേഷിച്ചാൽ പറയുന്നില്ല. എത്രയും പെട്ടെന്ന് ഇവ നേരെയാക്കി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉപഭോകതാക്കൾ. മിക്കവരും മറ്റു നെറ്റ്‌വർക്കുകളുടെ കണക്ഷൻ തരപ്പെടുത്തുവാനുള്ള തിരക്കിലാണിപ്പോൾ.
Summary: The BSNL subscribers under valanchery exchange is being suffered with major setback as their connectivity via the national carrier dead for the consecutive second week. The exchange shifting process is still underway just as the 8000+ connections in the area. The Internet and landline of almost every customer is dead now. The officials are not disclosing any information about reinstating dead lines. Many commercial instituitions like Internet cafe’s. travel agencies etc are affected with this. Many customers have opted other private networks for using Internet.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
Manu Krishnan T V
/
Experienced the same when I was there last week. Most of the cafes rely on BSNL and they must take it seriously.
November 12, 2012