ഹാപ്പിെനസ് ഇക്കോപാർക്ക്, മഡ് ടർഫ്, അനിമൽ ആംബുലൻസ്; ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭയുടെ ബജറ്റ്
വളാഞ്ചേരി : നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് ആരോഗ്യം, ക്ഷേമം, കൃഷി, വിദ്യാഭ്യാസം, കായികമേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് റംല മുഹമ്മദ് അവതരിപ്പിച്ചു. 77,31,00,083 രൂപ വരവും 74,89,90,597 രൂപ ചെലവും 2,41,09,486 രൂപ നീക്കിയിരുപ്പുമുള്ളതാണ് ബജറ്റ്.
പ്രധാന മേഖലകളും നീക്കിവെച്ച തുകയും
ഹാപ്പിെനസ് ഇക്കോപാർക്ക് (7.5 കോടി), മഡ് ടർഫ് നിർമാണം (30 ലക്ഷം), വെറ്ററിനറി പോളി ക്ലിനിക് അനിമൽ ആംബുലൻസ് (30 ലക്ഷം), ഭൂരഹിത ഭവനരഹിത ഭവനസമുച്ചയത്തിന് (50 ലക്ഷം), കല്യാണ ഉറവ-തൊഴുവാനൂർ പറളിപ്പാടം റോഡ് പുനരുദ്ധാരണം (30 ലക്ഷം), കഞ്ഞിപ്പുര അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് കെട്ടിടം സ്ഥാപിക്കൽ (25 ലക്ഷം), സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ (10 ലക്ഷം), പ്രാഥമികാരോഗ്യകേന്ദ്രം പുനരുദ്ധാരണം (50 ലക്ഷം), ഡയാലിസിസ് ചെയ്യുന്നവർക്ക് പ്രതിമാസം 4000 രൂപ, പാലിയേറ്റീവ് കെട്ടിടനവീകരണം (50 ലക്ഷം). നഗരത്തിൽ കാൽനട യാത്രക്കാർക്ക് സബ് പാത്ത്‌വേ, സൈക്കിളിങ്, ജോഗിങ് എന്നിവയ്ക്ക് പ്രത്യേക ട്രാക്ക്, ഓട്ടോതൊഴിലാളികൾക്ക് യൂണിഫോം നൽകൽ, പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭം, ആധുനിക സൗകര്യങ്ങളോടെയുള്ള മത്സ്യമാർക്കറ്റ്, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് ബഡ്‌സ് സ്‌കൂൾ നിർമാണം തുടങ്ങിയ പദ്ധതികൾക്കും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here