കാണികളുടെ മനം കവർന്ന് പൂണേരി കാളപൂട്ട് കണ്ടത്തിലെ പോത്ത് പൂട്ട് മത്സരം
ഇരിമ്പിളിയം: കാർഷികോത്സവത്തിന്റെ ഭാഗമായി മർഹൂം പൂണേരി കുഞ്ഞീൻ ഹാജിയുടെ പൈങ്കണ്ണുരിലുള്ള പോത്ത് പൂട്ട് കണ്ടത്തിൽ വെച്ച് ഫ്രന്റ്സ് പോത്ത് പൂട്ട് & കാളപൂട്ട് വാട്സ് അപ്പ് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് പോത്ത് പൂട്ട് മത്സരം കാണാൻ നിരവധി കർഷകരുൾപ്പെടെ ആയിരക്കണക്കിന് കാർഷിക പ്രേമികളാണ് മത്സരം കാണാനെത്തിയത്. ദൂരദിക്കുകളിൽ നിന്നു പോലും നിരവധി പേർ പങ്കെടുത്ത നൂറ് കണക്കിന് ജോഡി പോത്തുകളുടെ ഈ മത്സര മേളയിലൂടെ ലഭിക്കുന്ന വരുമാനം നിരവധി പാവപ്പെട്ട രോഗികൾക്കടക്കമുള്ള വ്യക്തികൾക്കും മറ്റു ചാരിറ്റി പ്രവർത്തനങ്ങൾക്കുമായാണ് ഫണ്ടുകൾ ചിലവഴിക്കുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഫിറോസ് കുന്നുംപറമ്പിൽ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മുഫീദ ഗ്രൂപ്പ് വെട്ടിച്ചിറ ഒന്നാം സമ്മാനമായ ബുള്ളറ്റിനും ട്രോഫിക്കും, കെ.വി ഗ്രൂപ്പ് മണപ്പക്കാട് രണ്ടാം സമ്മാനമായ സ്ക്കൂട്ടിക്കും അർഹത നേടി.
ചങ്ങമ്പള്ളി അബൂ യൂസഫ് ഗുരിക്കൾ, ഡോക്ടർ നടക്കാവിൽ മുഹമ്മദാലി, വെസ്റ്റേൺ പ്രഭാകരൻ, വി.പി സാലി, പൂണേരി ഫൈസൽ, തൈക്കാടൻ മാനു കരേക്കാട്, പുതുവള്ളി അലി, മാനുപ്പ പള്ളിക്കണ്ടം, പാലക്കൽ മുഹമ്മദ് തുടങ്ങിയ പ്രമുഖർ സമ്മാനദാനത്തോടനുബന്ധിച്ച് സംസാരിച്ചു. ശേഷം പ്രസ്തുത വേദിയിൽ വെച്ച നടന്ന ചടങ്ങിൽ വെച്ച് കിസാൻ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച കർഷകർക്കുള്ള ആദരിക്കൽ ചടങ്ങിൽ മികച്ച കർഷകരായി യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച പാലക്കൽ മുഹമ്മദ് എന്ന പുഗ്ഗ്, ഐ.പി കുഞ്ഞാനു വെണ്ടല്ലൂർ എന്നിവർക്കുള്ള ട്രോഫി വിതരണം ഫിറോസ് കുന്നുംപറമ്പിൽ നിന്നും അവർ ഏറ്റുവാങ്ങി. കർഷക കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്ഥഫ വളാഞ്ചേരി, ബാവ മാഷ്, മുബാറക്ക്, സി.എം.രാജേന്ദ്രൻ തൃശ്ശൂർ എന്നിവർ കർഷകരെ ആദരിക്കൽ ചടങ്ങിൽ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here