ജലക്ഷാമം: ഇരിമ്പിളിയത്ത് തടയണ നിർമിച്ചു
വളാഞ്ചേരി: ശുദ്ധജലക്ഷാമം പരിഹരിക്കാനായി ഇരിമ്പിളിയത്ത് തൂതപ്പുഴയിൽ ആശാരിക്കടവിൽ തടയണ നിർമിച്ചു. പുറമണ്ണൂർ എംപ്ലോയീസ് പെൻഷനേഴ്‌സ് അസോസിയേഷനും അത്തിപ്പറ്റ കൊച്ചിൻ എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും ചേർന്നാണ് തടയണ നിർമിച്ചത്. പ്രദേശത്തെ ജലസേചന പദ്ധതികളായ ഗണപതിക്കാവ് ഇറിഗേഷൻ ആശാരിക്കടവ് ഇറിഗേഷൻ അഴുവപ്രകയം ഇറിഗേഷൻ എന്നിവയ്ക്ക് തടയണ ഉപയോഗപ്രദമാകും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, സെക്രട്ടറി കെ.എസ്. അനിൽകുമാർ, ടി.എം. പുറമണ്ണൂർ, ടി. മുഹിയുദ്ദീൻ, സലീം നവാസ്, യാസിർ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here