HomeNewsAccidentsവളാഞ്ചേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ചുപേര്‍ക്ക് പരിക്ക്‌

വളാഞ്ചേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ചുപേര്‍ക്ക് പരിക്ക്‌

വളാഞ്ചേരിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ചുപേര്‍ക്ക് പരിക്ക്‌

വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില്‍ വലിയകുന്നിനടുത്ത് കോട്ടപ്പുറം ഇറക്കത്തില്‍ ബസും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.

വളാഞ്ചേരിയില്‍നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന അലി ഇല്ലം എന്ന ബസും എതിരേ വന്ന ചരക്കുലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പരിക്കേറ്റവരെ ആസ്​പത്രിയിലെത്തിച്ചു. ഇവരില്‍ പതിനാല് പേര്‍ ബസിലുള്ളവരും ഒരാള്‍ ലോറി ഡ്രൈവറുമാണ്. പരിക്കേറ്റവരെല്ലാം വളാഞ്ചേരി നടക്കാവില്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്. ഇരുഡ്രൈവര്‍മാരുടേയും പരിക്കുകള്‍ സാരമുള്ളതാണ്.

മഴയും ബസിന്റെ അമിത വേഗവുമാണ് അപകട കാരണം. അപകടത്തെത്തുടര്‍ന്ന് വളാഞ്ചേരി-കൊപ്പം റൂട്ടില്‍ രണ്ട് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വളാഞ്ചേരിയില്‍നിന്നും ഇരിമ്പിളിയം, പട്ടാമ്പി, പുറമണ്ണൂര്‍, ആഞ്ചുമൂല, പുലാമന്തോള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും പൂക്കാട്ടിരി, വലിയകുന്ന് വഴി ഗതാഗതം തിരിച്ചുവിട്ടു. അപകടമുണ്ടായത് ഓഫീസ് സമയത്തായതിനാല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ പ്രയാസപ്പെട്ടു.

നടക്കാവില്‍ ആസ്​പത്രിയിലുള്ളവര്‍: 1. ചെല്ലൂര്‍ പുന്നത്തല മുങ്ങാട്ട് ഇല്ലത്ത് വളപ്പില്‍ മൂസ (56), 2. തൊഴുവാനൂര്‍ കാര്‍ത്തല കായല്‍മഠത്തില്‍ മൊയ്തീന്‍കുട്ടി (54), 3. വൈലത്തൂര്‍ പൊന്മുണ്ടം പൈനാട്ട് മുഹമ്മദ് ഉനൈസ് (18), 4. എടയൂര്‍ നോര്‍ത്ത് വളപ്പില്‍ത്തൊടി രമേഷ് (33), 5. കരേക്കാട് വടക്കേപ്പീടിയേക്കല്‍ ഷുഹൈബ് (24), 6.കാവുംപുറം തൊഴുവാനൂര്‍ നടക്കാവില്‍ നിഷാദ്(25), 7. വടക്കുംപുറം സി.കെ. പാറ കുമ്മനത്ത്‌ചോല രക്ഷ്മി(39), 8. കൊളത്തൂര്‍ ചക്കിട്ടപറമ്പില്‍ ഉമ്മര്‍ (61), 9. വളാഞ്ചേരി കൊട്ടാരം നടുത്തൊടിയില്‍ സഹീര്‍ (21), 10. വെട്ടം പാറമ്മല്‍പറമ്പില്‍ മുസ്തഫ(30), 11.ബസ് ഡ്രൈവര്‍ തിരൂര്‍ പറവന്നൂര്‍ അലീല്‍ എല്ലത്ത് മുഹമ്മദ് സലീഖ്(25), 12. ചോറ്റൂര്‍ മാണിയങ്കാവില്‍ മുകേഷ് (28), 13. വളാഞ്ചേരി വെണ്ടല്ലൂര്‍ മുല്ലപ്പള്ളി പ്രിയ(30), 14. വൈലത്തൂര്‍ പള്ളിക്കല്‍ മൊയ്തീന്‍(42), 15. ലോറി ഡ്രൈവര്‍ സുബ്രഹ്മണ്യന്‍ (48).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!