HomeNewsAccidentsവളാഞ്ചേരിയിൽ സ്വകാര്യ ബസിൻ്റെ വാതിൽ തട്ടി ഓട്ടോ തകർന്നു

വളാഞ്ചേരിയിൽ സ്വകാര്യ ബസിൻ്റെ വാതിൽ തട്ടി ഓട്ടോ തകർന്നു

valanchery-bus-door

വളാഞ്ചേരിയിൽ സ്വകാര്യ ബസിൻ്റെ വാതിൽ തട്ടി ഓട്ടോ തകർന്നു

വളാഞ്ചേരി: വാതിൽ തുറന്ന് വച്ച് സഞ്ചരിച്ച സ്വകാര്യ ബസ് തട്ടി ഓട്ടോറിക്ഷ തകർന്നു. തിങ്കളാഴ്ച വൈകീട്ട് ഏഴേകാലോടെ പെരിന്തൽമണ്ണ റോഡിലെ ബ്യൂട്ടി ബസാറിന് മുന്നിലാണ് സംഭവം. റോഡരികിൽ നിറുത്തിയ കെഎൽ-51-ബി-1448 നമ്പർ പിയാജിയോ ആപെ ഓട്ടോയിലാണ് പട്ടാമ്പി തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചത്.
valanchery-bus-door
പുറത്തേക്ക് തുറന്ന് കെട്ടി വച്ച നിലയിലായിരുന്നു ബസിൻ്റെ വാതിൽ. ബസിൻ്റെ പിറക് വശത്തെ വാതിൽ ഓട്ടോയെ കൊളുത്തി വലിച്ച് തൊട്ടടുത്ത വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. നിശ്ശേഷം തകർന്ന ഓട്ടോയിലെ ഡ്രൈവർ കൊട്ടാരം സ്വദേശി അബ്ദുൾ ഗഫൂർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!