HomeNewsMeetingFelicitationയാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു വലിയകുന്നിലെ പൗരാവലി

യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു വലിയകുന്നിലെ പൗരാവലി

walayar-bus-valiyakunnu

യാത്രക്കാരിയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ബസ് ജീവനക്കാരെ ആദരിച്ചു വലിയകുന്നിലെ പൗരാവലി

ഇരിമ്പിളിയം: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുപത് വയസ്സുകാരിക്ക് വാളയാർ -കോഴിക്കോട് റൂട്ടിലോടുന്ന വാളയാർ ബസ്സിലെ ജീവനക്കാർ കൃത്യസമയത്ത് ചികിത്സ നൽകി തുണയായി. മലപ്പുറത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന പെൺകുട്ടിക്ക്‌ കുളപ്പുള്ളിയിലെ വീട്ടിലേക്കു പോകുന്നതിനിടെ വലിയകുന്നിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ബസ് വലിയകുന്നിലെ സ്വകാര്യ ക്ലിനിക്കിലേക്കെത്തിച്ച് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചശേഷമാണ് ബസ് വീണ്ടും യാത്രയായത്.
walayar-bus-valiyakunnu
ബുധനാഴ്ച രാവിലെ വലിയകുന്നിലെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മെഡികെയർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ബസ് ജീവനക്കാരായ പി. സന്ദീപ്, ടി. നവാസ് എന്നിവരെയും യാത്രക്കാരായ ഡോ. നദാ ഹാരിസ്, പി. ശിവപ്രസാദ് എന്നിവരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വളാഞ്ചേരി മേഖല ജോ. സെക്രട്ടറി ടി. താഹിർ, മൊയ്തീൻകുട്ടി എന്ന കുഞ്ഞിപ്പ, നടക്കാവിൽ ഹംസ, ഡോ. അദ്രിജ. എസ്. മോഹൻ, ടി.പി. ഹുസൈൻ, അനീഷ് വലിയകുന്ന്, അനൂപ് കോഴിക്കോട്ടിൽ, ടി. ഇസ്മായിൽ, സഹീർ ഇരിമ്പിളിയം തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!