HomeNewsCharityജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് ഓടുന്നത് നവകേരള സൃഷ്ടിക്കായി

ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് ഓടുന്നത് നവകേരള സൃഷ്ടിക്കായി

moonnakkal-bus

ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് ഓടുന്നത് നവകേരള സൃഷ്ടിക്കായി

മലപ്പുറം: പ്രളയക്കെടുതികള്‍ നേരിടുന്ന സംസ്ഥാനത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി സ്വകാര്യ ബസുടമകളും രംഗത്ത്. സംസ്ഥാനത്ത് ഒട്ടാകെ സ്വകാര്യ ബസ്സുടമകൾ കൈകോർക്കുന്ന കാരുണ്യ ഹസ്തത്തിൻറെ ഭാഗമായി മലപ്പുറം ജില്ലയിലെ സ്വകാര്യ ബസുകള്‍ ഇന്ന് കാരുണ്യ യാത്ര നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അറിയിച്ചു.
ad
കാസർകോഡ്, കണ്ണൂർ എന്നീ രണ്ടു ജില്ലകളിൽ ആഗസ്റ്റ് 30 നും ബാക്കിയുള്ള 12 ജില്ലകളിലും സെപ്റ്റംബർ
മൂന്നിനും കാരുണ്യയാത്ര നടത്താനാണ് തൃശൂരിൽ വെച്ച് ചേർന്ന ഫെഡറേഷന്റെ സ്റ്റേറ്റ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. കാരുണ്യ യാത്രകള്‍ നടത്തുന്ന ജില്ലയിലെ ബസുകളിലെ വരുമാനത്തില്‍ ഇന്ധന ചെലവു കഴിഞ്ഞുള്ള മുഴുവന്‍ തുകയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഇതിനായി ബസ്സുകളുടെ സർവീസിൽ ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് പിരിവു നടത്താനാണ് സംഘടനയുടെ തീരുമാനം.
bus-charity
എല്ലാ ബസുടമകളും കാരുണ്യയാത്രയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ബസുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികള്‍ യാത്രാ ആനുകൂല്യം ഒഴിവാക്കിയും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കാരുണ്യ യാത്ര നടത്തുന്ന ബസുകളില്‍ യാത്ര ചെയ്തും പരമാവധി തുക സ്വരൂപിക്കുന്നതിന് സഹകരിക്കണമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. ജില്ലയില്‍ സര്‍വിസ് നടത്തുന്ന 90 ശതമാനം ബസുകളും ഈ ദൗത്യത്തില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ കൂട്ടിച്ചേർത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!