നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടുനൽകി വളാഞ്ചേരിയിലെ വ്യാപാരി
വളാഞ്ചേരി: നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടു നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി നഗരസഭയുടെ ചെറുകിട വ്യവസായ കേന്ദ്രത്തിന്റെ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ലക്ഷങ്ങൾ വിലവരുന്ന സ്ഥലത്ത് നിന്ന് അല്പം സ്ഥലം ആവശ്യമായി വന്നിരുന്നു. വഴിക്ക് ആവശ്യമായ സ്ഥലം നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാൻ എൻ.സി ട്രേഡ്ലിങ്ക്സ് ഉടമ നടക്കാവിൽ മുഹമ്മദ് നിസാർ തയ്യാറായി. ഭൂമി വിട്ടു നൽകിയതിന്റെ സമ്മതപത്രം മുഹമ്മദ് നിസാർ നഗരസഭാ ചെയർപേഴ്സൺ സി.കെ. റുഫീനക്ക് നൽകി. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ചടങ്ങിൽ പങ്കെടുത്തു. ഭൂമി വിട്ടുകിട്ടിയതോട് കൂടി ഹെവി വാഹനങ്ങൾക്ക് സുഗമമായി മിനി വ്യവസായ കേന്ദ്രത്തിലെക്ക് പോകുന്നതിന് സൗകര്യമായിരിക്കുകയാണിപ്പോൾ. നഗരസഭയുടെ വികസനത്തിന്റെ മറ്റൊരദ്ധ്യായമാകുന്ന ഈ പ്രവർത്തിയുമായി സഹകരിച്ച നടക്കാവിൽ മുഹമ്മദ് നിസാറിനോട് നഗരസഭയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ചെയർപേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here