കുട്ടികളുടെ ആവശ്യങ്ങൾക്കായി “ബൈ ദ ചിൽഡ്രൻ” പരിപാടി നടത്തി
വളാഞ്ചേരി : വളാഞ്ചേരി മുൻസിപ്പാലിറ്റി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ബൈ ദ ചിൽഡ്രൻ പരിപാടി നടത്തി. ബാലസഭ കുട്ടികൾ അവരുടെ ആവശ്യങ്ങൾ പദ്ധതികളായി തയ്യാറാക്കി നൽകുന്നതിനും ബാലസൗഹൃദ തദ്ദേശസ്ഥാപനങ്ങൾ സാധ്യമാക്കുന്നതിനുമാണ് പരിപാടി നടത്തിയത്. ആരോഗ്യം, കല -കായികം, പരിസ്ഥിതി, കൃഷി എന്നീ വിഷയങ്ങളിൽ കുട്ടികൾ പദ്ധതി തയ്യാറാക്കി. നഗരസഭപരിധിയിലെ ഓരോ ബാലസഭയിൽ നിന്നും രണ്ട് കുട്ടികൾ പങ്കെടുത്തു.
നഗരസഭ ചെയർമാൻ ഉൽഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് നഗരസഭ കൗൺസിലർ കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ നഗരസഭാ ചെയർമാന് കൈമാറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ബദരിയ, തസ്ലീമ മെമ്പർ സെക്രട്ടറി സുനിൽകുമാർ , സിഡിഎസ് ചെയർപേഴ്സൺ സുനിത രമേഷ്, സിഡിഎസ് മെമ്പർമാർ, ബിസിമാരായ മംഗള, ജിജി, ബാലസഭ ആർ പി അഷിത എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here