തിണ്ടലത്ത് ഇന്ന് ഉപതെരഞ്ഞെടുപ്പ്: ആത്മവിശ്വാസത്തോടെ സ്ഥാനാര്‍ഥികള്‍
മലപ്പുറം: പൊന്നാനി മുനിസിപ്പാലിറ്റി, പോത്തുകല്ല്, തിരുവാലി, എടയൂര്‍ പഞ്ചായത്തുകളിലെ നാല് വാര്‍ഡുകളില്‍ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ്. എടയൂര്‍ പഞ്ചായത്തിലെ തിണ്ടലത്ത് യുഡിഎഫ് അംഗം കെ കമലാസനന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ കെ മോഹനകൃഷ്ണനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അനില്‍കുമാര്‍ പാറമ്മല്‍തൊടിയും ബിജെപി സ്ഥാനാര്‍ഥിയായി കെ ടി അനില്‍കുമാറും രംഗത്തുണ്ട്.
പൊന്നാനി നഗരസഭയിലെ അഴീക്കല്‍ ഒന്നാംവാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. കെ ഹസൈനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി അത്തീഖ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് കൌണ്‍സിലറായിരുന്ന അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. രജനിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അനു സ്മിത (യുഡിഎഫ്), മിനി ഷാജി (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.
തിരുവാലി എ കെ ജി നഗര്‍ വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. വി കെ ബേബിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പി ഷമീന യുഡിഎഫ് സ്ഥാനാര്‍ഥിയായും മിനി പാലക്കപ്പറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിലെ വി ബീന രാജിവച്ചതോടെയാണ് ഒഴിവുവന്നത്.
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here