ചരിത്രബോധമില്ലാത്തവർ ഇന്ത്യ ഭരിക്കുന്നത് നാടിൻ്റെ ശാപം – സി ഹരിദാസ് മുൻ എം.പി
കുരുവമ്പലം: ചരിത്രബോധമില്ലാത്തവർ രാജ്യം ഭരിക്കുന്നത് ഇന്ത്യയുടെ ശാപമാണെന്നും അതുകൊണ്ടാണ് സ്വാതന്ത്ര്യ സമര സേനാനികളെ തിരസ്ക്കാൻ ഭരണകൂടം ശ്രമിക്കുന്നതെന്നും മുൻ എം.പിയും ഗാന്ധിയനുമായും സി.ഹരിദാസ് പറഞ്ഞു. മുസ്ലിം സമുദായം ഈ നാടിനു വേണ്ടി ധീരമായി പോരാടിയവരാണ് ശ്വാസം നിലക്കുന്നതു വരെ ഈ സത്യം ഞാൻ ഉറക്കെ പറഞ്ഞു കൊണ്ടിരിക്കും. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് ഗാന്ധിജിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രക്തസാക്ഷികളാവേണ്ടി വന്നത്. സത്യം പറഞ്ഞതിൻ്റെ പേരിൽ ജീവൻ നൽകേണ്ടി വന്നാൽ അതിനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
വാഗൺ ട്രാജഡി രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളിൽ പ്രതിഷേധിച്ച് കുരുവമ്പലത്ത് വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഗൺ ട്രാജഡി സ്മാരക സമിതി ചെയർമാൻ സലീം കുരവമ്പലം അധ്യക്ഷത വഹിച്ചു. വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത പ്രതിഷേധത്തിൽ അഡ്വ.യു. എ. ലത്തീഫ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീക്ക, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ്, ബ്ലോക്ക് മെമ്പർ ബിൻസി ടീച്ചർ, അശ്റഫ് കോക്കൂർ, ഉമർ അറക്കൽ, ഡോ.ഷംസുദ്ദീൻ തിരൂർക്കാട്, ഉസ്മാൻ താമരത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷിബു എന്ന ശിഹാബുദ്ദീൻ, ടി. സൈതാലി, എം.കെ മൈമൂന തുടങ്ങിയവരും വാഗൺ ട്രാജഡി രക്തസാക്ഷികളുടെ പൗത്രൻമാരായ വി.മൊയ്തീൻ കുട്ടി, സയ്യിദ് നിസാമുദ്ദീൻ തങ്ങൾ, കെ.പി.കുഞ്ഞുമക്കാർ എന്നിവർ സംബന്ധിച്ചു. സ്മാരക സമിതി സെക്രട്ടറി ശൗക്കത്ത് പറമ്പൻ സ്വാഗതവും വി.പി.ഹുസൈൻ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here