വളാഞ്ചേരി ടി.ആർ.കെ.യു.പി സ്കൂൾ പി.ടി.എ; സി രാജേഷ് പ്രസിഡന്റ്, നാസർ കൊട്ടാരം വൈസ് പ്രസിഡന്റ്
വളാഞ്ചേരി : വളാഞ്ചേരി ടി ആർ കെ യു പി സ്കൂൾ പി ടി എ ജനറൽ ബോഡി വാർഡ് കൗൺസിലർ തസ്‌ലീമ നദീർ ഉത്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം അധ്യക്ഷനായി.കുറ്റിപ്പുറം എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ കെ രാമൻകുട്ടി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. സ്റ്റാഫ് സെക്രട്ടറി നുസ്രത്ത് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. കെ വിനീത, സി രാജേഷ് എന്നിവർ സംസാരിച്ചു. ഹെഡ് മിസ്ട്രെസ് കെ സ്മിത സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ ഗോവിന്ദരാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി രാജേഷ് (പ്രസിഡന്റ്), നാസർ കൊട്ടാരം (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here