HomeNewsPoliticsപൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരൻ്റെ പ്രശ്നം: സാദിഖലി തങ്ങൾ

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരൻ്റെ പ്രശ്നം: സാദിഖലി തങ്ങൾ

desa-raksha-sangamam

പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരൻ്റെ പ്രശ്നം: സാദിഖലി തങ്ങൾ

വളാഞ്ചേരി: പൗരത്വ ഭേദഗതി നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും എല്ലാ ഇന്ത്യക്കാരൻ്റെയും പ്രശ്നമായി ഇന്ത്യൻ സമൂഹം കണ്ടിരിക്കുന്നു വെന്നും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനകീയ കോടതിയിൽ നരേന്ദ്ര മോദിക്കും കൂട്ടർക്കും അടിയറവ് പറയേണ്ടി വരുമെന്നും തങ്ങൾ പറഞ്ഞു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലം യു.ഡി.എഫ് വളാഞ്ചേരിയിൽ നടത്തിയ ദേശ രക്ഷാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 മണി വരെയാണ് സംഗമം നടന്നത്.
desa-raksha-sangamam
യു.ഡി.എഫ് ചെയർമാൻ പാഴൂർ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എം.പി മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ വി.ടി ബൽറാം, അഡ്വ. എൻ ശംസുദ്ദീൻ, എൻ.പി ഹാഫിസ് മുഹമ്മദ്, മുൻ എം.പി സി ഹരിദാസ്, സി.എച്ച് അബൂ യുസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, കെ.എം. അബ്ദുൽ ഗഫൂർ, മാനവേന്ദ്രനാഥ്, വെട്ടം ആലിക്കോയ, വി.മധുസൂദനൻ, അഡ്വ. മുജീബ് കൊളക്കാട്, അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സാബിഖ് പുല്ലൂർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!