HomeNewsLaw & Orderഅന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി

അന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി

court

അന്യ സ്ത്രീയെ ഡാർലിംഗ് എന്ന് വിളിച്ചാൽ ലൈം​ഗികാതിക്രമം: കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: പരിചയമില്ലാത്ത സ്ത്രീയെ ഡാർലിംഗ് എന്ന് വിളിക്കുന്നത് അപകീർത്തികരവും ലൈംഗികാതിക്രമവുമായി കണക്കാക്കുമെന്ന് കൽക്കട്ട ഹൈക്കോടതി. പോർട്ട് ബ്ലെയർ ബെഞ്ചിലെ സിംഗിൾ ജഡ്ജി ജസ്റ്റിസ് ജയ് സെൻ​ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനക് റാം എന്നയാളുടെ ശിക്ഷ ശരിവച്ചായിരുന്നു നടപടി. ‘എന്താ ഡാർലിംഗ്,​ എനിക്ക് പിഴയിടാൻ വന്നതാണോ’ എന്ന് ജനക് റാം വനിത പൊലീസ് കോൺസ്റ്റബിളിനോട് ചോദിച്ചു. ഇത് ലൈംഗിക ചുവയുള്ള പരാമർശമാണെന്നും സ്ത്രീത്വത്തെ അപമാനിക്കലാണെന്നും സെക്ഷൻ 354 എ പ്രകാരം ശിക്ഷാർഹമാണെന്നും കോടതി വ്യക്തമാക്കി. മദ്യപിച്ചോ അല്ലാതെയോ അപരിചിതയായ സ്ത്രീയെ, അവർ ആരുമാകട്ടെ ഡാർലിംഗ് എന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് അധിക്ഷേപകരമാണ്. ലൈംഗികചുവയുള്ള പരാമർശമാണിതെന്ന് കോടതി വ്യക്തമാക്കി. അതേസമയം മദ്യപിച്ചു എന്നതിന് തെളിവില്ലെന്ന് പ്രതിഭാഗം വാദിച്ചു.
Ads
ബോധത്തോടെയാണ് ഇത് ചെയ്തതെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം ഒരു പക്ഷേ ഇതിലും കൂടുതലായിരിക്കുമെന്ന് കോടതി പറഞ്ഞു. ദുർഗാ പൂജയുടെ തലേന്ന് ക്രമസമാധാനപാലനത്തിനായി ലാൽ തിക്രേയിലേക്ക് പോയ പൊലീസ് സംഘത്തിൽ പരാതിക്കാരിയും ഉണ്ടായിരുന്നു. വെബി ജംഗ്ഷനിൽ എത്തിയപ്പോൾ പ്രദേശത്ത് ഒരാൾ ബഹളം വെയ്ക്കുന്നതായി അറിഞ്ഞു.
court
തുടർന്ന് ഇയാളെ പിടികൂടി കുറച്ചു പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരാതിക്കാരിയായ വനിതാ കോണ്‍സ്റ്റബിൾ വെബി ജംഗ്ഷനിൽ ഡ്യൂട്ടിക്കായി നിന്നപ്പോഴായിരുന്നു സംഭവം. മായാബന്ദർ പൊലീസ് സ്‌റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. നോർത്ത് ആൻഡ് മിഡിൽ ആൻഡമാനിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്ന് മാസത്തെ തടവുശിക്ഷയും 500 രൂപ പിഴയും വിധിച്ചു.പ്രതിയുടെ അപ്പീൽ നോർത്ത് ആൻഡ് മിഡിൽ ആൻഡമാൻ അഡീഷണൽ സെഷൻസ് കോടതി തള്ളി. തുർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ശരിവെച്ചെങ്കിലും ശിക്ഷയുടെ കാര്യത്തിൽ കോടതികൾ എല്ലായ്‌പ്പോഴും പരമാവധി ശിക്ഷയിലേക്ക് പോകരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കൂടി പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മൂന്ന് മാസത്തെ തടവ് എന്നത് കൽക്കട്ട ഹൈക്കോടതി ഒരു മാസമാക്കി ചുരുക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!