HomeNewsEducationActivityആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി

ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി

athavanad-markas-nss

ആതവനാട് മർകസ് ആർട്സ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിന് സമാപനമായി

ആതവനാട്: കാർത്തല യു പി സ്കൂളിൽ നടന്നു വന്ന സപ്ത ദിന സഹവാസ ക്യാമ്പിന്ന് സമാപനമായി. ജൈവ വൈവിധ്യ കേദാരം എന്ന വിഷയത്തിൽ ജില്ലാ പരിസ്ഥിതി കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം വിഷയം അവതരിപ്പിച്ചു. വരും തലമുറയ്ക്കായി പ്രദേശത്തെ ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കാൻ ഞങ്ങൾ തയ്യാറാകുമെന്നും പ്രകൃതി വിഭവങ്ങൾ വിറ്റ് തുലയ്ക്കാൻ വിട്ട് കൊടുക്കില്ലെന്നും വികസനത്തിന്റെ പേരിൽ വിനാശം വിതച്ചു വരും തലമുറയുടെ നില നിൽപ്പ് അപകടത്തിലാക്കുന്ന പ്രവർത്തനങ്ങളെ പ്രതിരോധിയ്ക്കുമെന്നും ക്യാമ്പ് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു.
athavanad-markas-nss
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ വി കെ അനീസ്, എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി റിഷാൽ റഷീദ്, കോളേജ് വൈസ് പ്രിൻസിപ്പൽ മുഹമ്മദ്‌ ഷാഫി, പവിത്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!