കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിക്ക് എടയൂരിൽ തുടക്കമായി
എടയൂർ: കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിയുടെ എടയൂർ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് ആർ.കെ പ്രമീള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി വിശ്വനാഥൻ, ആർ.കെ സുബ്രഹ്മണ്യൻ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വിക്രമൻ ബോധവൽക്കരണ ക്ലാസ്സെടുത്തു. ജെ.എച്ച്.ഐ ഷാജു നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here