വളാഞ്ചേരി നഗരസഭയിൽ ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി: 2025 വർഷത്തോടെ ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര – സംസ്ഥാന ആരോഗ്യ വകുപ്പുകൾക്ക് കീഴിൽ കുടുംബശ്രീ, ദേശീയ നഗര ഉപജീവന മിഷൻ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്ഷയരോഗ ബോധ വൽക്കരണ ക്യാമ്പയിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ തെരഞ്ഞെടുത്ത കുടുംബശ്രീ പ്രതിനിധികൾക്ക് വേണ്ടി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് സംഘടിപ്പിച്ച ശിൽപ്പശാല നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി സി അധ്യക്ഷത വഹിച്ചു. വളാഞ്ചേരി പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ എൻ.എൻ ബഷീർ, ടി.ബി ട്രീറ്റ്മെന്റ് സൂപ്പർവൈസർ വിജയൻ എന്നിവർ വിഷയാവതരണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ദീപ്തി ഷൈലേഷ്, വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുജീബ് വാലാസി, വികസന സ്ഥിരം സമിതി ചെയർമാൻ സി.എം മുഹമ്മദ് റിയാസ്, കൗൺസിലർമാരായ ആബിദ മൻസൂർ, അച്ച്യുതൻ ഇ.പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പത്മിനി കെ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ സ്വാഗതവും കുടുംബശ്രീ വൈസ് ചെയർപേഴ്‌സൺ അഷിത റഷീദ് നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here