വിദ്യാർഥിനിയുടെ ആത്മഹത്യ; മന്ത്രി ജലീലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ക്യാമ്പസ് ഫ്രണ്ട്
വളാഞ്ചേരി:ഇരിമ്പിളിയം മങ്കേരി കോളനിയിലെ ദേവിക എന്ന പത്താം ക്ലാസ് വിദ്യാർഥിനി ഓൺലൈൻ പഠനം നിഷേധിക്കപ്പെട്ടതിൽ മനംനൊന്തു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയ കമ്മിറ്റിക്ക് കീഴിൽ മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തടഞ്ഞ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യത് നീക്കുകയും കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മുസ്തഫ വളാഞ്ചേരി അടക്കം അഞ്ച് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തു.
സമകാലിക കൊറോണ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠന രീതി ഓൺലൈൻവൽക്കരിച്ചതിനെത്തുടർന്ന് പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ദേവിക ആത്മഹത്യചെയ്തത്. ഓൺലൈൻ പഠനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പഠന സൗകര്യമൊരുക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ കാണേണ്ടി വരുമെന്നും മാർച്ച് ആഹ്വാനം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here