പുറമണ്ണൂർ മജ്ലിസിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു
വളാഞ്ചേരി:പുറമണ്ണൂർ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ദ്വിദിന ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു. ഹ്യൂമൺ റിസോഴ്സ്, മാർക്കറ്റിംഗ്, ഡിസൈനിങ്, സോഫ്റ്റ്‌വെയർ, കണ്ടന്റ് റൈറ്റർ, ആങ്കർ മെക്കാനിക്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങിയ 25ഓളം തസ്തികളിലേക്ക് ആണ് കാമ്പസ് റിക്രൂട്ട്മെൻ്റ് നടത്തിയത്. മജിലിസ് പോളിടെക്നിക് കോളേജ്, മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലായി സംഘടിപ്പിച്ച പരിപാടി മജ്ലിസ് എജ്യുക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം.പി. മുസ്തഫൽ ഫൈസി ഉദ്ഘാടനം ചെയ്തു. മജ്ലിസ് എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് കെ എസ് എ തങ്ങൾ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി പി ഹംസ ഹാജി, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പി മുഹമ്മദലി, പോളിടെക്നിക് പ്രിൻസിപ്പൽ ശങ്കരൻ, സി.എ.ഒ. എ.അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള പതിനേഴോളം കമ്പനികളിലേക്ക് ആണ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചത്. കോളേജിലെയും പോളിടെക്നിക്കിലെ യും അവസാന വർഷ പിജി, ഡിഗ്രി, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അമ്പതിലധികം വിദ്യാർഥികൾ വിവിധ കമ്പനികളിലേക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here