വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യണം; മന്ത്രിക്ക് നിവേദനം നൽകി സംരക്ഷണ സമിതി
ഇരിമ്പിളിയം: മണ്ണുനിറഞ്ഞ് ആഴംകുറഞ്ഞും കാട് മൂടിയും കിടക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടം തോട് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കുറ്റിപ്പുറം ബ്ലോക്കിനുകീഴിൽ ഏറ്റുവുമധികം നെല്ലുൽപാദിക്കുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തെയും പരിസരങ്ങളിലുള്ള പാടശേഖരങ്ങളിലെയും കർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണസമിതി രൂപവത്കരിച്ചു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സമിതിയിൽ അംഗങ്ങളാണ്. തോട് സംരക്ഷണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നിവേദനമായി നൽകാനും തീരുമാനിച്ചു. നിവേദനം മന്ത്രിക്ക് കൈമാറി. വെണ്ടല്ലൂർ പുഞ്ചപ്പാടംതോട് സംരക്ഷണസമിതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് നൽകിയ നിവേദനം പ്രസിഡന്റും കോട്ടയ്ക്കൽ നിയോജകമണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുംചേർന്ന് ജലസേചനമന്ത്രി റോഷി അഗസ്റ്റിന് കൈമാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here