HomeQualificationsപി.എസ്.സി; ഇനി പരീക്ഷ എഴുതുന്നവർക്ക് മാത്രം ഹാൾ ടിക്കറ്റ്

പി.എസ്.സി; ഇനി പരീക്ഷ എഴുതുന്നവർക്ക് മാത്രം ഹാൾ ടിക്കറ്റ്

kerala-psc

പി.എസ്.സി; ഇനി പരീക്ഷ എഴുതുന്നവർക്ക് മാത്രം ഹാൾ ടിക്കറ്റ്

തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ മാത്രം ഹാള്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പിലാകുന്നു. അടുത്ത മാസം 26ന് നടക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്ക് ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയില്‍ പങ്കെടുക്കുമെന്നതിന് ഓണ്‍ലൈന്‍ ആയി അപേക്ഷകര്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. ആഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകുമെന്ന് പി എസ് സി ചെയര്‍മാന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് പരീക്ഷക്ക് 20 ദിവസം മുമ്പ് പി എസ് സി തന്നെ ഹാള്‍ ടിക്കറ്റ് അനുവദിക്കും. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്ക് ഏകീകൃത ഡൗണ്‍ലോഡിംഗ് സിസ്റ്റം നടപ്പാക്കുന്നതിനായി ഇതിനകം ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്ത 2.32 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്ക് പി എസ് സി പുതിയ ഹാള്‍ടിക്കറ്റ് നല്‍കുമെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അപേക്ഷിക്കുന്നവരില്‍ വലിയൊരുവിഭാഗം പരീക്ഷയ്‌ക്കെത്താത്തത് പി.എസ്.സി.ക്ക് പാഴ്‌ച്ചെലവുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
kerala-psc
അപേക്ഷകരുടെ എണ്ണം കൂടുന്നതും പരീക്ഷയെഴുതുന്നവര്‍ കുറയുന്നതും കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുമുണ്ടാകുന്നു. ഇവയ്ക്ക് പരിഹാരമെന്ന നിലയ്ക്കാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. പരീക്ഷയ്ക്ക് 70 ദിവസംമുന്‍പ് തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. 60 മുതല്‍ 40 ദിവസംവരെയുള്ള സമയത്ത് അപേക്ഷകര്‍ പരീക്ഷയെഴുതുമെന്നതിന് ഉറപ്പ് നല്‍കണം. ഇതിനുള്ള തീയതികളും വെബ്‌സൈറ്റിലെ പരീക്ഷാകലണ്ടറില്‍ പ്രസിദ്ധീകരിക്കും.
thulasi-psc
പ്രൊഫൈലിലൂടെയും മൊബൈല്‍ സന്ദേശമായും തീയതികളെക്കുറിച്ചുള്ള അറിയിപ്പ് നല്‍കും. ഈ അറിയിപ്പ് ഉദ്യോഗാര്‍ഥി കണ്ടതിന്റെ തീയതി, സമയം എന്നിവ ഉള്‍പ്പെടെ മനസ്സിലാക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കുന്നതിനും അഡ്മിഷന്‍ ടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിനും പ്രൊഫൈലില്‍ സൗകര്യമുണ്ടായിരിക്കും. നിശ്ചിത തീയതിക്കകം ഉറപ്പ് നല്‍കുന്നവര്‍ക്കുമാത്രമേ പരീക്ഷാകേന്ദ്രം അനുവദിച്ച് അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കുകയുള്ളൂ.
ഉറപ്പ് നല്‍കിയിട്ടും പരീക്ഷ എഴുതിയില്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതിനും ആലോചനയുണ്ട്. ശിക്ഷ എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ല. അപേക്ഷിച്ചിട്ടും പരീക്ഷയെഴുതാത്തവര്‍ക്ക് പിഴ ഏര്‍പ്പെടുത്താന്‍ നേരത്തേ കമ്മിഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുകൂലിക്കാത്തതിനാല്‍ ആ തീരുമാനം മാറ്റിവെച്ചു. അതിന് പകരമായാണ് പുതിയ പരിഷ്‌കാരം പ്രഖ്യാപിച്ചത്. ഇത് നടപ്പാകുന്നതോടെ അപേക്ഷിക്കുന്നവരെല്ലാം പരീക്ഷയെഴുതുന്ന സ്ഥിതിയുണ്ടാകുമെന്നാണ് പി.എസ്.സി. കണക്കാക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!