HomeNewsAccidentsഅപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവം; ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ പോലീസ്

അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവം; ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ പോലീസ്

car-hot-and-run-angadippuram

അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവം; ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ പോലീസ്

അങ്ങാടിപ്പുറം : കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് കാർ ബൈക്കിലിടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർത്താതെ പോയ കാർ പോലീസ് കണ്ടെത്തി. ദേശീയപാതയിൽ പോളി ക്വാർട്ടേഴ്‌സിനു സമീപമാണ് ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ജിൽഷാദിനെ ഇടിച്ചിട്ട് കാർ വേഗത്തിൽ ഓടിച്ചുപോയത്. അപകടത്തിൽ ജിൽഷാദിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
car-hot-and-run-angadippuram
അപകടം നടന്നതിന്റെ സമീപത്തുള്ള സിസിടിവികൾ പോലീസ് പരിശോധിച്ചിരുന്നെങ്കിലും കാറിന്റെ നമ്പർ വ്യക്തമായില്ല. ഇതുമായി ബന്ധപ്പെട്ട് 17-ന് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. കാർ കണ്ടെത്താനായി പെരിന്തൽമണ്ണ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കർണാടക ഉഡുപ്പി സ്വദേശി ഡോ. ഡേവിഡ് മരിയാ നായകത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. എസ്ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാർ കസ്റ്റഡിയിലെടുത്തു. കാർ കണ്ടെത്തിയതോടെ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് ജിൽഷാദ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!