HomeNewsCrimeTresspassingജാഗ്രതാ ലംഘനം: 5 പേർക്കെതിരെ കേസ്‌

ജാഗ്രതാ ലംഘനം: 5 പേർക്കെതിരെ കേസ്‌

corona

ജാഗ്രതാ ലംഘനം: 5 പേർക്കെതിരെ കേസ്‌

മലപ്പുറം: ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ അഞ്ച് കേസുകൾകൂടി രജിസ്റ്റർചെയ്തതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം അറിയിച്ചു. ഇതോടെ ജില്ലയിൽ രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 29 ആയി. നിരീക്ഷണത്തിലിരിക്കെ പൊതുസമ്പർക്കത്തിലേർപ്പെട്ടവർക്കെതിരെയാണ് കേസുകൾ. നിർബന്ധിത നിരീക്ഷണ നിർദേശം ലംഘിച്ച സ്വകാര്യ ടാക്‌സ് പ്രാക്ടീഷണറെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിൽ ഐസൊലേഷനിലാക്കി. പുലാമന്തോൾ പഞ്ചായത്ത് ചെമ്മലശേരി സ്വദേശികളെയാണ്‌ പെരിന്തൽമണ്ണ നഗരത്തിലെ സ്ഥാപനത്തിൽനിന്ന്‌ ഹെൽത്ത് സ്ക്വാഡ് പിടികൂടിയത്‌.
പട്ടാമ്പി റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ടാക്സ് പ്രാക്ടീഷണറും ഭാര്യയുമാണ്‌ പിടിയിലായത്‌.
corona
നിർദേശമനുസരിക്കാതെയാണ് കഴിഞ്ഞ കുറച്ചുദിവസമായി പെരിന്തൽമണ്ണ ഓഫീസിലെത്തി ജോലി ചെയ്യുന്നത്. നഗരസഭ ഹെൽത്ത് സ്ക്വാഡ് എച്ച്‌ഐ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഇവരുമായി സംസാരിച്ചെങ്കിലും സഹകരിച്ചില്ല. പിന്നീട് പൊലീസും ആംബുലൻസും എത്തിയതോടെ മയപ്പെട്ടു. ഈ ഓഫീസുമായി സമ്പർക്കം പുലർത്തിയ 21 പേരുടെ വിവരം ഹെൽത്ത് സ്ക്വാഡിന് കൈമാറി. ഇവരെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചു. പൊലീസ് കേസെടുത്തു.
നിർബന്ധിത നിരീക്ഷണം ലംഘിച്ച രണ്ടുപേർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. ആരോഗ്യ ജാഗ്രതാ നിർദേശം പാലിക്കാൻ ആവശ്യപ്പെട്ട ആശാ വർക്കറെ ആക്രമിച്ച കേസിൽ പാണ്ടിക്കാട് പൊലീസും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വർ​ഗീയമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് തിരൂർ പൊലീസും കേസുകൾ രജിസ്റ്റർചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!