ഒതുക്കുങ്ങലിൽ സ്വകാര്യ സ്കൂളിന് മുന്നിൽ ഒരു വിഭാഗം രക്ഷിതാക്കളുടെ പ്രതിഷേധം; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അമ്പതാളുകളുടെ പേരിൽ കേസ്
ഒതുക്കുങ്ങൽ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുത്തൂർ ബൈപ്പാസിൽ കൂട്ടംകൂടിയതിന് കണ്ടാലറിയാവുന്ന അൻപതോളം ആളുകളുടെ പേരിൽ കേസെടുത്തതായി കോട്ടയ്ക്കൽ എസ്.ഐ റിയാസ് ചാക്കീരി അറിയിച്ചു. വിവിധ ആരോപണങ്ങളുന്നയിച്ച് പുത്തൂരിലെ സ്വകാര്യ വിദ്യാലയത്തിനുമുന്നിൽ ഒരുവിഭാഗം രക്ഷിതാക്കൾ വ്യാഴാഴ്ച പ്രതിഷേധപരിപാടിയും ഒപ്പുശേഖരണവും നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത ആളുകളുടെ പേരിലാണ് കേസ്.
പീസ് ഫൗണ്ടേഷന്റെ സ്കൂളാണെന്നുപറഞ്ഞാണ് കുട്ടികളെ ചേർത്തതെന്നും എന്നാൽ സ്കൂളിന് പീസിന്റെ അംഗീകാരമില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. സ്കൂളിന്റെ പേര് പീസ് പബ്ലിക് സ്കൂൾ എന്നാക്കുന്നതുസംബന്ധിച്ച അപേക്ഷ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്നും അത് ലഭിക്കുന്ന മുറയ്ക്ക് സി.ബി.എസ്.ഇയിൽ അപേക്ഷ നൽകി പേരുമാറ്റുമെന്നും സ്കൂളധികൃതർ അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here