ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു
വളാഞ്ചേരി: ദളിത് യുവതിക്കെതിരെ ജാതീയ അതിക്ഷേപം നടത്തിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ നഗരസഭാംഗത്തിന്റെ പേരിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വളാഞ്ചേരി പതിനാലാം ഡിവിഷനിൽ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അതേ ഡിവിഷന്റെ ചുമതലയുള്ള കൗൺസിലറായ കാരപറമ്പിൽ അബ്ബാസിന്റെ പേരിൽ പോലീസ് കേസെടുത്തത്.
യുവതിയുടെ പരാതി ഇങ്ങനെ: വിധവയും സുഖമില്ലാത്ത കുട്ടിയുടെ അമ്മയുമായ താൻ കഴിഞ്ഞ 31-ന് വൈകീട്ട് ഏഴോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനടുത്ത് റോഡിൽവെച്ച് പരസ്യമായി ജാതീയമായി അധിക്ഷേപിക്കുകയും അശ്ലീലപദപ്രയോഗങ്ങളാൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാരിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ ഇയാൾക്കെതിരേ പ്രവർത്തിച്ചതാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here