പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കുട്ടികൾ സമൂഹമാധ്യമത്തിൽ: മാതാപിതാക്കൾക്കെതിരെ കേസ്
എടക്കര : പിതാവിനെ രക്ഷിക്കണമെന്ന് അപേക്ഷിച്ചു സമൂഹമാധ്യമത്തിൽ കുട്ടികൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അമ്മ അച്ഛനെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നുമുള്ള സഹോദരങ്ങളുടെ വിഡിയോ വൈറലായിരുന്നു. നിലമ്പൂർ സ്വദേശികളായ ഇവർ ഇപ്പോൾ പിതാവിനൊപ്പം പത്തനംതിട്ടയിലാണ്.
സ്വന്തം മാതാവ് പിതാവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും പിതാവിനെ രക്ഷിക്കണമെന്നും കരഞ്ഞ് അപേക്ഷിക്കുന്ന പതിനാറുകാരിയുടെയും പത്തുവയസുകാരന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ചൈല്‍ഡ് റെസ്ക്യു ഓഫീസര്‍മാര്‍ റാന്നി ഗ്രാമ പഞ്ചായത്ത് മുഖേനെയും വിദ്യാഭ്യാസ വകുപ്പ് മുഖേനെയും അന്വേഷണം നടത്തി കുട്ടികള്‍ താമസിക്കുന്ന വാടക വീടും പഠിക്കുന്ന സ്കൂളും കണ്ടെത്തുകയായിരുന്നു.
കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. അതേസമയം, കുട്ടികളെ ഉപയോഗിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിൽ ഐടി ആക്ട് പ്രകാരം പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശത്തെ തുടർന്ന് പോത്തുകല്ല് എസ്ഐ കെ.ദിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഒന്നര വർഷത്തോളമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുട്ടികൾ രണ്ടുപേരും പിതാവിനൊപ്പം പത്തനംതിട്ടയിലാണ്. മാതാവ് നിലമ്പൂരിലാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here