HomeNewsCrimeBribeഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐയ്ക്കും സി.ഐയ്ക്കും എതിരെ കേസ്

ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐയ്ക്കും സി.ഐയ്ക്കും എതിരെ കേസ്

valanchery-police-station

ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്. ഐയ്ക്കും സി.ഐയ്ക്കും എതിരെ കേസ്

മലപ്പുറം: ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും എതിരേ പോലീസ് കേസെടുത്തു. മലപ്പുറം വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവര്‍ക്കെതിരേയാണ് തിരൂര്‍ ഡിവൈ.എസ്.പി. കേസ് രജിസ്റ്റര്‍ ചെയ്തത്. ക്വാറിയില്‍നിന്ന് സ്‌ഫോടകവസതുക്കള്‍ പിടികൂടിയ കേസിലാണ് ഇരുവരും 18 ലക്ഷം രൂപ ഭൂവുടമയില്‍നിന്ന് കൈക്കൂലി വാങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പാണ് വളാഞ്ചേരിയിലെ ക്വാറിയില്‍നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത്. ഈ സംഭവത്തില്‍ ഭൂവുടമയ്‌ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങിയത്. ആകെ 22 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. ഇതില്‍ പത്ത് ലക്ഷം രൂപ എസ്.ഐ.യും എട്ട് ലക്ഷം രൂപ സി.ഐ.യും വാങ്ങിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാക്കി നാല് ലക്ഷം രൂപ ഇടനിലക്കാരനും സ്വന്തമാക്കി. സംഭവത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരേ തെളിവ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ചെയ്തത്. കേസില്‍ രണ്ടുപേരെയും വൈകാതെ അറസ്റ്റ് ചെയ്‌തേക്കും. ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുമുണ്ടാകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!