HomeNewsCrimeCyberമോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്

മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്

മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്

വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു.

വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചു. നിരവധിപേർക്ക് വ്യാജ ഐ.ഡികൾ നിർമിച്ചു നൽകി ആത്മീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താൻ സഹായങ്ങൾ ചെയ്യുന്നതായും ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ മറ്റുപലരും ഇയാൾക്കൊപ്പം പ്രവർത്തിച്ചതായി സൂചനയുണ്ട്.
perfect
വളാഞ്ചേരി സ്വദേശിയും വിവിധ രാജ്യങ്ങളിൽ നിരവധി ശിഷ്യരുമുള്ള ഒരു സൂഫി ആചാര്യന്റെ ചിത്രം മോർഫ്‌ചെയ്ത് അപമാനകരമായി പ്രചരിപ്പിച്ചതിനെതിരേ ബന്ധുക്കളും ശിഷ്യരും ഫൈസലിനെതിരേ പരാതി നൽകിയിരുന്നു. വിദേശത്തും സ്വദേശത്തും ഫൈസലിനെതിരേ കേസുകൾ നിലവിലുണ്ട്. ഹിന്ദുദേവന്മാരുടെ ചിത്രങ്ങൾ മോശമായ വിധത്തിൽ മോർഫ്‌ചെയ്തതിന് ഹനുമാൻസേന പ്രവർത്തകരും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
bright-academy
ജൂലായ് 22-നാണ് വളാഞ്ചേരി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. അന്വേഷണസമയത്ത് എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഫൈസൽ ഒളിച്ചുതാമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് സംശയമുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!