HomeNewsCrimeIllegalകുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ

കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ

cash-seize-money-laundering

കുറ്റിപ്പുറത്ത് വൻ കുഴൽപ്പണവേട്ട; 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിൽ

കുറ്റിപ്പുറം: 18 ലക്ഷം രുപയുടെ കുഴൽപ്പണവുമായി യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസിന്റെ പതിവ് പെട്രോളിങ്ങിനിടെ കുറ്റിപ്പുറം പേരശനൂർ റോഡിൽ മാനുട്ടി പടിക്ക് സമീപം വെച്ച് KL 65 T 0143 നമ്പർ യൂണികോൺ ബൈക്കിൽ യാതൊരുവിധ രേഖകളും ഇല്ലാതെ കടത്തുകയായിരുന്ന 18 ലക്ഷത്തോളം രൂപയുമായി വേങ്ങര സ്വദേശി പിടിയിലായത്. വേങ്ങര കണ്ണാടിപ്പടി സ്വദേശി പറഞ്ഞിണിക്കാട്ടിൽ കുഞ്ഞാലൻറെ മകൻ അബ്ദുൽ ഗഫൂർ(40)യാണ് തിരൂർ ഡി.വൈ.എസ.പിയുടെ നിർദ്ദേശ പ്രകാരം എസ്.എച്.ഒ നൗഫൽ കെയുടെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട എസ്.ഐ സുധീറിന്റെ നേതൃത്വത്തിലുള്ള എ.എസ്.ഐ ജയപ്രകാശ്, എസ്.സി.പി.ഒ വിപിൻസതു, സി.പി.ഒമാരായ സുനിൽ ബാബു, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!