വളാഞ്ചേരിക്കടുത്ത് മീമ്പാറയില്‍ യുവതിയെ കാറില്‍നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി.
മൊബൈല്‍ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുവന്ന യുവാക്കള്‍ പോലീസിന്റെ പിടിയിലായി.
ജ്വല്ലറികളിലും മറ്റും സി.സി.ടി.വി സംവിധാനം നടപ്പാക്കാനും വ്യക്തമായ തിരിച്ചറിയല്‍ രേഖയുള്ള ആളുകളില്‍നിന്ന് മാത്രം സ്വര്‍ണം വാങ്ങാനുമുള്ള കാര്യങ്ങള്‍ വ്യാപാരി വ്യവസായി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത്
വളാഞ്ചേരിയിലെ വെണ്ടല്ലൂരില്‍ വയോധികയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പട്ടാമ്പി ചെമ്പ്ര സ്വദേശി ശാന്തകുമാരിയെ ചൊവ്വാഴ്ച വളാഞ്ചേരി പോലീസ് തിരൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വെണ്ടല്ലൂരില്‍ 88 വയസ്സുള്ള സ്ത്രീയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിയെ പീഡിപ്പിച്ചകേസ്സില്‍ 45കാരന്‍ അറസ്റ്റില്‍. ഇരിമ്പിളിയം മേച്ചേരിപ്പറമ്പിലെ നൂറുദ്ദീ (45)നാണ് അറസ്റ്റിലായത്.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 88കാരിയെ പകല്‍ കൊലപ്പെടുത്തി കവര്‍ച്ച. വെണ്ടല്ലൂര്‍ താഴെകാവിന് സമീപം താമസിക്കുന്ന പരേതനായ അച്യുതന്‍ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മിയമ്മയാണ് കൊല്ലപ്പെട്ടത്.
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.
ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.