HomeNews (Page 1004)

News

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ ജനസമ്പര്‍ക്കപരിപാടി കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പരിപാടിയിലേക്ക് അമ്പതോളം അപേക്ഷകളാണ് എത്തിയത്.

അതിവേഗ റയിൽ‌പാതക്കായി (H.S.R.C) വളാഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ അടയാളപ്പെടുത്തി പോയതിൽ ജനങ്ങൾക്ക് ആശങ്ക.

വളാഞ്ചേരി ടൌണിൽ പട്ടാമ്പി റോഡിൽ പഴയ പോസ്റ്റോഫീസിനു മുന്നിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് അധിക്രതർ പൊളിച്ചു മാറ്റി.

ഡീസലിനു 5 രൂപ കൂട്ടിയതിൽ പ്രതിഷേധിച്ച് രാജ്യമൊട്ടുക്കുമുള്ള പ്രതിഷേധം വളാഞ്ചേരിയിലും പ്രതിഫലിച്ചു.

തൊഴുവാനൂരിൽ താണിയപ്പൻ‌കുന്ന് ഇടിക്കുകയായിരുന്ന ജെസിബിയും 2 ടിപ്പർ ലോറികളും വളാഞ്ചേരി പോലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും.

മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.

മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.

വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.

അതിവേഗ റയിൽപാതയുടെ വളാഞ്ചേരി മേഖലയിലൂടെയുള്ള സ്ഥലനിർണ്ണയം പൂർത്തിയായി.

Don`t copy text!