HomeNews (Page 906)

News

കക്കാട്: പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് തിരുവന്തപുരം

വളാഞ്ചേരി: വളാഞ്ചേരിയില്‍ എ.സി. റസ്റ്റോറന്റുകളിലും

വളാഞ്ചേരി: ജലം ജീവാമൃതം എന്ന ആശയം മുൻ‌നിർത്തി

വളാഞ്ചേരി നഗരസഭാതിർത്തിക്കുള്ളിലുള്ള

വട്ടപ്പാറ: വട്ടപ്പാറ നാരായണഗിരിയിലുള്ള,

കേരളത്തിലെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയിഡഡ്  ആർട്സ് & സയൻസ് കോളേജുകളിലും വിവിധ സർവകലാശാല പഠനവിഭാഗങ്ങളിലും ഐ.എച്ച്.ആർ.ഡി അപ്ലയിഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്‌സുകളിൽ 2017-18 അധ്യയന വർഷം ഒന്നാം വർഷ എയഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്ന്‌  കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന് വേണ്ടി അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

അപേക്ഷകൾ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ വെബ്‌സൈറ്റിലെ  Click Here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് 2017 നവംബർ 12 മുതൽ ഡിസംബർ 16 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

DCE സ്കോളർഷിപ്പിന് അപേക്ഷിച്ചവർ ഈ Click Here ലിങ്കിലൂടെ കയറുക.

യോഗ്യത

ആർക്കെല്ലാം അപേക്ഷിക്കാം?

സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റിസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺ‌മെന്റ്/എയിഡഡ് ആർട്സ് & സയൻസ് കോളേജുകളിലോ, യൂണിവേഴ്സിറ്റി പഠനവിഭാഗങ്ങളിലോ എയിഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടാതെ സമാന കോഴ്സുകൾക്ക് ഐ.എച്ച്.ആർ.ഡി അപ്ലയിഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന  ഒന്നാം വർഷ ബിരുദ വിദ്യാർഥികളും അപേക്ഷിക്കാൻ അർഹരാണ്. അപേക്ഷകർ ഇന്ത്യൻ പൌരന്മാരായിരിക്കണം. പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.

മിനിമം യോഗ്യത മാനദണ്ഡം

പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അടിസ്ഥാനമാക്കി.

എസ്.ടി                         –           പാസ്സ്

എസ്. സി                     –

  • സയൻസ്, ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 55%
  • ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 60%

ഫിസിക്കലി ചാലഞ്ച്‌ഡ്  –           എല്ലാ സ്ട്രീമുകൾക്കും 45%

ബിപി‌എൽ, ഒ‌ബി‌സി       –

  • സയൻസ് വിഷയങ്ങൾക്ക് 60%
  • ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക്  55%
  • ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 65%

മറ്റുള്ളവർക്ക്                   –

  • സയൻസ് & ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങൾക്ക് 75%
  • ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് വിഷയങ്ങൾക്ക്  60%

സ്കോളർഷിപ്പ് തുക (സ്കോളർഷിപ്പ് നിരക്കുകൾ പുനർ നിർണ്ണയിക്കപ്പെടാൻ സാധ്യതയുണ്ട്)

ബിരുദ പഠനത്തിന്

ഒന്നാം വർഷം – 12,000/- രൂപ

രണ്ടാം വർഷം – 18,000/- രൂപ

മൂന്നാം വർഷം – 24,000/- രൂപ

ബിരുദാനന്തര ബിരുദതലത്തിൽ തുടർ പഠനത്തിന്

ഒന്നാം വർഷം – 40,000/- രൂപ

രണ്ടാം വർഷം – 60,000/- രൂപ

40 ശതമാനമോ അതിന് മുകളിലോ ശാറ്റീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് തുകയുടെ 25% അധികമായി നൽകുന്നു.

വിവിധ വിഭഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ

എസ്.സി/എസ്.ടി   –                       10%

ബി.പി.എൽ              –                       10%

ഒ.ബി.സി                  –                       27%

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ              –                       3%

പൊതുവിഭാഗം                                          –                       50%

Content Highlights: Applications invited scholarship first year bachelors degree students

വളാഞ്ചേരി: വിവാഹിതയായ വീട്ടമ്മയേയും കുട്ടികളേയും

മലപ്പുറം ∙ ഒൻപതു മാസം പൂർത്തിയായവർ മുതൽ പത്താംക്ലാസ് വരെയുമുള്ള

കുറ്റിപ്പുറം ∙ ശബരിമലയുടെ ഔദ്യോഗിക ഇടത്താവളമായ കുറ്റിപ്പുറം

വളാഞ്ചേരി ∙ വളാഞ്ചേരി നഗരസഭയുടെ രണ്ടാം

Don`t copy text!