ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ കൊട്ടാരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 100 പഞ്ചായത്തുകളിലെയും അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ജില്ലയെ സമ്പൂര്‍ണപെന്‍ഷന്‍ ജില്ലയായി പ്രഖ്യാപിച്ചു.
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് മാറ്റി.
ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു.
വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.
ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സി.പി.ഐ ചെങ്കുണ്ടന്‍പടി ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി.
വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിരുന്ന പുകയില ഉത്പന്നങ്ങളുടെ മുഴുവന്‍
പട്ടികജാതിക്കാർക്കും ആദിവാസികൾക്കും സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിലാക്കണമെന്ന് കേരള ദളിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ ആവശ്യപ്പെട്ടു.