ബാവപ്പടിയിലെ ഗ്രീന്‍പവര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് പ്രദേശത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ വിജയശതമാനം വര്‍ധിപ്പിക്കാനായി തീവ്രപരിശീലന പരിപാടിയായ ‘കൈത്താങ്ങ് 2013’ന് തുടക്കം കുറിച്ചു.
കളംപാട്ടിന്റെയും കാളവേലയുടെയും നിറക്കൂട്ടില്‍ വളാഞ്ചേരിയിലെ ക്ഷേത്രങ്ങള്‍ ഉത്സവങ്ങള്‍ക്കൊരുങ്ങുന്നു.
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് യോഗം ആവശ്യപ്പെട്ടു.
ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതിയില്‍ അനര്‍ഹരെ തിരുകിക്കയറ്റിയെന്നാരോപിച്ച് വീട്ടമ്മ നല്കിയ പരാതി അന്വേഷിക്കാന്‍ ഓംബുഡ്സ്മാന്റെ ഉത്തരവ്. ഇരിമ്പിളിയം വെണ്ടല്ലൂരിലെ പാറമ്മല്‍ വീട്ടില്‍ മൂര്‍ത്തിയുടെ ഭാര്യ ജാനകിയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണ ഉത്തരവ്.
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ബാവപ്പടി ഗ്രീൻ പവർ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ
മദ്രസയിൽ നിന്നും വീട്ടിലേക്ക് പോകുവാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ
മൂന്നുദിവസമായി വളാഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഹൃദ്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു.
ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സ്വര്‍ണവളയുമായി ജ്വല്ലറിയില്‍നിന്ന് ഇറങ്ങിയോടി. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ നാലാം തരം തുല്യതാ പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വാര്‍ഡംഗം ഫസീല നാസര്‍ നിര്‍വഹിച്ചു.
വളാഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, ആതവനാട്, കുറ്റിപ്പുറം പഞ്ചായത്തുകളിലെ മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, വാഹനടാക്സ്, ലൈസന്‍സ് എന്നീ സുരക്ഷാരേഖകള്‍ ശരിയാക്കുന്നതിനും പുതുക്കുന്നതിനും വളാഞ്ചേരി കേന്ദ്രീകരിച്ച് ഓഫീസ് ആരംഭിക്കണമെന്ന് വളാഞ്ചേരി ടൗണ്‍ മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.