സോളാര് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ വ്യാജ ഡ്രൈവിങ് ലൈസന്സ് കൈവശംവെച്ച സംഭവത്തില് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.
വെണ്ടല്ലൂര് ശ്രീ പറമ്പത്ത്കാവ് ഭഗവതീക്ഷേത്രത്തിന്റെ കീഴേടമായ വിഷ്ണുക്ഷേത്രത്തിലെ നിര്മാണ പ്രവര്ത്തനങ്ങള്ക്കായി പുനരുദ്ധാരണകമ്മിറ്റി രൂപവത്കരിച്ചു.
റെയില്വെ സ്റ്റേഷനോട് അധികൃതര് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന് സര്വകക്ഷി ആക്ഷന് കമ്മിറ്റിയോഗം തീരുമാനിച്ചു.
ജനശ്രീ സുസ്ഥിര വികസന മിഷന് ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന് ജനശ്രീ അംഗങ്ങള്ക്കും ഹോര്ട്ടികള്ച്ചര് വാഴത്തൈകള് വിതരണംചെയ്തു.
ജീവിതം അടുക്കളയിലൊതുക്കുന്ന സ്ത്രീത്വത്തില്നിന്നുള്ള മോചനം നന്മയുടെ ഇസ്ലാമിക പൂര്ത്തീകരണമാണ് വാഫിയകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സി.ഐ.സി അക്കാദമിക് കൗണ്സില് ഡയറക്ടര് സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു.
‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ആശയം ലോകചരിത്രത്തില് സമാനതകളില്ലാത്തതും വേറിട്ട രീതിയുമാണെന്ന് റവന്യുമന്ത്രി അടൂര് പ്രകാശ്.
വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് മുന്കയ്യെടുത്ത് ടൗണില് രാത്രികാല സുരക്ഷാസംവിധാനം തുടങ്ങി.
കോടികളുടെ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കുറ്റിപ്പുറം കമ്പാല സ്വദേശി മുഹമ്മദ് അബ്ദുല് നൂറി (38)നെ അന്വേഷണസംഘം തെളിവെടുപ്പിനായി കുറ്റിപ്പുറത്തെത്തിച്ചു.