മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാതലത്തിൽ നിയമിതനായ ഓംബുഡ്സ്മാൻ ബുധനാഴ്ച്ച (12/09/2012) 10ന് കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ്ങ് നടത്തും. പദ്ധതി സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലുള്ള പരാതികൾ സ്വീകരിക്കും.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.
നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന വളാഞ്ചേരി ശ്രീകുമാർ തീയേറ്റർ ഈ തിരുവോണ നാളിൽ (29/08/2012) വീണ്ടും തുറന്ന് പ്രവർത്തനമാരംഭിക്കുന്നു.
2012 ലെ ഓണം വന്നതും യാതൊരു വിധ മാറ്റങ്ങളും ഇല്ലാതെയാണ്. പതിവു തെറ്റിക്കാതെ ഇത്തവണയും ഓണം വരവറിയിച്ച് പൂക്കടകളിൽ ഇറക്കുമതി പൂക്കളെത്തി. ഓഫീസുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഓണാഘോഷങ്ങൾ അവധിക്കു മുന്നേ നടക്കുന്നതിനാലാണ് ഇത്തവണയും പൂക്കൾ ഇത്ര്യുമധികം വില്പനക്ക് വച്ചിരിക്കുന്നത്.